
യുഎഇയിലേക്ക് മരുന്നുമായി വരുന്നവര്‍ സൂക്ഷിക്കുക..
ദുബൈ : പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ ജോലി നോക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. പ്രവാസികള്‍ക്ക് ജോലി നല്കുന്ന സ്ഥാപനങ്ങള്‍ക്ക് അവര്‍ക്ക് നല്കുന്ന ശമ്പളത്തിന്റെ ഒരു വിഹിതം സര്‍ക്കാര്‍ വഹിക്കുന്ന പദ്ധതി നിലവില്‍ വന്നു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. നെയിം എന്നാണ് പദ്ധതിയുടെ പേര്. നോര്‍ക്ക റൂട്ട്സ് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നു തിരഞ്ഞെടുക്കുന്ന പ്രവാസി കേരളീയരെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് പ്രതിവര്‍ഷം പരമാവധി 100 തൊഴില്‍ദിനങ്ങളിലെ ശമ്പളവിഹിതം സര്‍ക്കാര്‍ നല്‍കും.
പ്രതിദിനം പരമാവധി 400 രൂപയാണ് നല്‍കുക. ഒരു സ്ഥാപനത്തില്‍ പരമാവധി 50 തൊഴിലാളികള്‍ക്കാണ് ഇത് ലഭ്യമാകുക. സഹകരണ സ്ഥാപനങ്ങള്‍, രജിസ്ട്രേഷനുള്ള സ്വകാര്യ/പബ്ലിക് ലിമിറ്റഡ്/എല്‍എല്‍പി കമ്പനികള്‍,അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ക്ക് ഇതിനായി അര്‍ഹതയുണ്ട്. ഓട്ടമൊബൈല്‍,കണ്‍സ്ട്രക്ഷന്‍,ഹോസ്പിറ്റാലിറ്റി മേഖലകളിലെ സംരംഭങ്ങള്‍ക്കാണ് പദ്ധതിയുടെ തുടക്കത്തില്‍ ആനുകൂല്യം ലഭ്യമാക്കുക. ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ആദ്യം തൊഴില്‍ ദാതാവ് നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം. ഓരോ മൂന്നുമാസത്തിലും 25 ദിവസം എന്ന രീതിയിലായിരിക്കും വേജ് കോംപന്‍സേഷന്‍ വിതരണം ചെയ്യുക. ഇതിനായി ചില നിബന്ധനകള്‍ ബാധകമാണ്.
കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ അധികരിക്കരുത്. നോര്‍ക്ക റൂട്ട്സിന്റെ അംഗീകാരം ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ജീവനക്കാരുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് വേതനം കൈമാറുന്ന തൊഴില്‍ ഉടമകള്‍ക്കു മാത്രമായിരിക്കും അനുകൂല്യം. രണ്ടു വര്‍ഷത്തെ പ്രവാസ ജീവിതം ഉണ്ടായിരിക്കണം. തൊഴില്‍ വിസയില്ലാത്ത/തിരിച്ചെത്തിയിട്ട് ആറുമാസം കഴിഞ്ഞവരെയാണ് തിരികെ വരുന്ന പ്രവാസികളായി കണക്കാക്കുന്നത്, പ്രായം 25നും 70നും മധ്യേയായിരിക്കണം. വിദ്യാഭ്യാസ യോഗ്യത മാനദണ്ഡങ്ങള്‍ ബാധകമല്ല. എങ്കിലും തൊഴിലിന്റെ സ്വഭാവം അനുസരിച്ച് യോഗ്യത ഉണ്ടായിരിക്കണം.
പ്രവാസികളുടെ സഹകരണ സംഘങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളാണെങ്കില്‍ അത്തരം സ്ഥാപനങ്ങളില്‍ 90% അംഗങ്ങള്‍ പ്രവാസി മലയാളികള്‍ ആയിരിക്കണം.താല്പര്യമുള്ളവര്ക്ക് അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും: www.-norkaroots.org, 04712770523