
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: ഗ്രീക്ക് ടൂറിസം മന്ത്രി ഓള്‍ഗ കെഫലോജിയാനി യുഎഇ സഹമന്ത്രി നൂറ ബിന്ത് മുഹമ്മദ് അല്‍ കഅബിയുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ യുഎഇയും ഗ്രീസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും ടൂറിസം,സാംസ്കാരിക വിനിമയം മേഖലകളില്‍ പരസ്പര നിക്ഷേപ അവസരങ്ങള്‍ മെച്ചപ്പെടുത്താനും തീരുമാനിച്ചു. സുസ്ഥിര ടൂറിസം,പൈതൃക സംരക്ഷണം,സാംസ്കാരിക കൈമാറ്റം വര്‍ധിപ്പിക്കല്‍ എന്നിവക്ക് സാധ്യതയുള്ള സംയുക്ത സംരംഭങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ധാരണയായി.