
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
അബുദാബി: കേരളത്തിലെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സാമൂഹിക,വിദ്യാഭ്യാസ ഉന്നതിക്ക് നിദാനം മുസ്ലിംലീഗ് പ്രസ്ഥാനമാണെന്ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് ഹിദായത്തുല്ല പറപ്പൂര് പറഞ്ഞു. പത്തനംതിട്ട ജില്ലാ കെഎംസിസി ‘യൂണിക് 2025 സീസണ് 2’ പ്രവര്‍ത്തക കുടുബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
ഓരോ കൂടിച്ചേരലുകളും വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ്. ഐക്യപ്പെടലുകളിലൂടെ മാത്രമേ വികസനവും സാമൂഹിക നിര്‍മിതിയും സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കെഎംസിസി ജില്ലാ പ്രസിഡന്റ് ഫൈസല്‍ പിജെ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഇടിഎം സുനീര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ ഹംസ ഹാജി പാറയില്‍,ഷാനവാസ് പുളിക്കല്‍,നിസാമുദ്ദീന്‍ പനവൂര്‍,ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ റിലീജിയസ് വിഭാഗം സെക്രട്ടറിയും കോട്ടയം ജില്ലാ കെഎംസിസി പ്രസിഡന്റുമായ ഇസ്ഹാഖ് നദ്വി,സുധീര്‍ ഹംസ എറണാകുളം,ഷാനവാസ് ഖാന് ആലപ്പുഴ,ഹാരിസ് കരമന,ഹൈദര്‍ ബിന്‍ മൊയ്ദു പ്രസംഗിച്ചു.
പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കലാ,കായിക മത്സരങ്ങള്‍ നടന്നു. ഗായകന് റാഫി മഞ്ചേരിയും സംഘവും അവതരിപ്പിച്ച ഇശല്‍ വിരുന്ന് ഹൃദ്യമായി. ജില്ലാ ഭാരവാഹികളായ അനീഷ് ഹനീഫ,അന്‍സാദ് അസീസ്,അല്‍ത്താഫ് മുഹമ്മദ്,അബ്ദുല്‍ അസീസ്,നദീര്‍ കാസിം പ്രസംഗിച്ചു. റിയാസ് ഹനീഫ,ഷാഫി അബ്ബാസ്,സബ് ജാന്‍ ഹുസൈന്,അജീഷ് മീരാന്‍,അനീഷ് സയ്യിദ്,മുഹമ്മദ് റിസ്വാന്,അഫ്സല് അസീസ്,ഷഹീം നജീം നേതൃത്വം നല്കി. പരിപാടിയില്‍ വൈസ് പ്രസിഡന്റ് ബഷീര്‍ ഇബ്രാഹീം സ്വാഗതവും ട്രഷറര്‍ റിയാസ് ഇസ്മായില്‍ നന്ദിയും പറഞ്ഞു.