
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ഷാര്‍ജ: നീവ യുഎഇ സംഘടിപ്പിച്ച പ്രൊ കബഡി ലീഗ് സീസണ് രണ്ടില്‍ ന്യൂ സ്റ്റാര്‍ മംഗളൂരു ജേതാക്കളായി. ഫൈനലില്‍ ഓറ്റു പൊന്നാനിയെയാണ് പരാജയപ്പെടുത്തിയത്. ബട്ക്കല്‍ ബുള്‍സ് മൂന്നാം സ്ഥാനവും ഇഎംഎസ് യുഎഇ നാലാം സ്ഥാനവും നേടി. കാണികളെ അത്യന്തം ആവേശത്തിലാഴ്ത്തിയ ടൂര്‍ണമെന്റില്‍ പ്രമുഖ പ്രോ കബഡി താരങ്ങള്‍ വിവിധ ടീമുകള്‍ക്കു വേണ്ടി കളത്തിലിറങ്ങി.
എട്ടു ടീമുകള്‍ മാറ്റുരച്ച ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കള്‍ക്ക് 10,001 ദിര്‍ഹമും രണ്ടാം സ്ഥാനക്കാര്‍ക്ക് 5001 ദിര്‍ഹമും ക്യാഷ് പ്രൈസ് സമ്മാനിച്ചു. ആവേശപ്പോരാട്ടത്തില്‍ മത്സരിക്കാനായി ഇന്ത്യയില്‍ നിന്നും പ്രോ കബഡിതാരങ്ങള് ഉള്‍പ്പെടെ 25 കബഡി താരങ്ങള്‍ എത്തിയിരുന്നു.