
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സൗജന്യ സേവനവുമായി ദുബൈ കെഎംസിസി
അബുദാബി : പ്രവാസി ഭാരതീയ ദിവസ് എന്ന പേരില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സംഘടിപ്പി ക്കുന്ന 18ാമത് പ്രവാസി സംഗത്തിന് നാളെ ഒഡീഷയിലെ ഭുവനേശ്വരില്‍ തുടക്കം. മൂന്നൂദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ വിവിധ സെഷനുകളിലായി രാഷ്ട്രപതി,ഉപരാഷ്ട്രപതി,പ്രധാനമന്ത്രി,വിദേശകാര്യ മന്ത്രി ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കും. വിദേശ ഇന്ത്യക്കാരില്‍നിന്നും തിരഞ്ഞെടുത്ത 27 പേര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം നല്‍കും.
പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരം നിര്‍ദേശിക്കാനുമുള്ള വേദിയെന്ന നിലയിലാണ് പ്രവാസി ദിവസ് എന്ന ആശയം ഉദിച്ചത്. എന്നാല്‍ പ്രഥമ സമ്മേളനത്തില്‍ പ്രസക്തമായ പല ചര്‍ച്ചകളും നടന്നെങ്കിലും ഇവയൊന്നും നടപ്പാക്കുകയോ പരിഹാരം കാണാനുള്ള നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല. തുടക്കത്തില്‍ ഓരോ വര്‍ഷത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നതെങ്കിലും പിന്നീട് രണ്ടുവര്‍ഷത്തിലൊരിക്കലാക്കി മാറ്റി. ഓരോ തവണ നടക്കുന്ന സംഗമങ്ങളും പ്രവാസികളുടെ പേരില്‍ കോടികള്‍ ധൂര്‍ത്തടിച്ചുള്ള മാമാങ്കമായി മാറുകയാണ് പതിവ്.
നാളെ ഭുവനേശ്വറില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് 50 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലോകരാജ്യങ്ങളില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. മുന്‍കൂട്ടി പണമടച്ചു റജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം. ആദ്യകാലങ്ങളില്‍ നിരവധി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പങ്കെടുത്തിരുന്നു. എന്നാല്‍ സമ്മേളനംകൊണ്ട് യാതൊരുവിധ ഗുണവുമില്ലെന്ന് മനസിലാക്കിയതോടെ ഇവരെല്ലാം പിന്മാറുകയായിരുന്നു. പ്രവാസികള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും തീരുമാനമെടുക്കാനുമാണ് പ്രവാസി ദിവസില്‍ പ്രവാസികള്‍ ഒത്തുകൂടുന്നത്. എന്നാല്‍ ഇത് പ്രഹസനമാറിയെന്നാണ് പ്രവാസികളുടെ ആക്ഷേപം.
സംഗമത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കാറുണ്ടെങ്കിലും പ്രവാസികളുടെ പ്രശ്നങ്ങളില്‍ ഇതുവരെ ഒരു പരിഹാരവുമുണ്ടായിട്ടില്ല. വോട്ടവകാശം,വിമാനയാത്രാ നിരക്ക്,പ്രവാസി മക്കളുടെ ഉന്നത വിദ്യാഭ്യാസ പ്രവേശനം തുടങ്ങിയ നിരവധി വിഷയങ്ങള്‍ കാലങ്ങളായി ശ്രദ്ധയില്‍പെടുത്തിയിട്ടും കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് യാതൊരു അനുകൂല സമീപനവുമില്ലാത്തതിനാല് ഇത്തവണയും പ്രവാസി ദിവസ് സമ്മേളനത്തില്‍ നിന്ന് പ്രവാസികള്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല.