സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്

ഒമാന്‍: വയനാട് അഞ്ചുകുന്ന് സ്വദേശിനി സഫിയ (55) ഒമാനില്‍ മരിച്ചു. പരേതനായ അഹമ്മദി (ഷഹനാസ് & ഹുസൈന് ഡയറക്ടര്‍) ന്റെ ഭാര്യയാണ്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് റുവി ബദര്‍ അല്‍ സമ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 12.30 ടെയായിരുന്നു അന്ത്യം. എംകെ മുനീര്‍ എംഎല്‍എയുടെ മകന് മുഫ്ലിഹിന്റെ ഭാര്യാമാതാവാണ്.
മക്കള്‍ : ഷുഹൈല്‍, ഹഫ്സത്ത്, സഫ്വാന്, ഹാദിയ എന്നിവര്‍ മക്കളാണ്.
നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


