ഷാര്‍ജ പുസ്തകോത്സവം: ‘രത്നശാത്രം’ പുസ്തക പ്രകാശനം ഞായറാഴ്ച

മസ്കത്ത്: ഖത്തര്‍ ഓപ്പണ്‍ വേള്‍ഡ് സിലംബം ടൂര്‍ണമെന്ററില്‍ ഒമാനിലെ ബോധി ലൈഫ് സ്കില്‍സ് അക്കാദമിയില്‍ നിന്നുള്ള യുവ അയോധനകല പ്രതിഭകള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. റെന്‍ഷി ജി കുമാറിന്റെ മാര്‍ഗ നിര്‍ദേശപ്രകാരം ടീം ശ്രദ്ധേയമായ അച്ചടക്കവും വൈദഗ്ധ്യവും സമര്‍പ്പണവും പ്രകടിപ്പിച്ചാണ് ഗ്രൂപ്പ് പ്രകടനത്തില്‍ മൂന്നാം സ്ഥാനം നേടിയത്. പുരാതന ഇന്ത്യന്‍ അയോധന കലയായ സിലംബത്തിന്റെ വര്‍ധിച്ചുവരുന്ന ആഗോള സാന്നിധ്യം എടുത്തുകാണിച്ചുകൊണ്ട് ടൂര്‍ണമെന്റില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പങ്കാളിത്തമുണ്ടായി. ഗ്രൂപ്പ് പ്രകടനത്തില്‍ മാത്രമല്ല, ഒന്നിലധികം വ്യക്തിഗത അംഗീകാരങ്ങളിലൂടെയും ഒമാനി ടീം വേറിട്ടു നിന്നു. വ്യക്തിഗത നേട്ടങ്ങള്‍-അകില: സ്വര്‍ണ്ണം (സോളോ), വെള്ളി (കോംബാറ്റ്). സുഷ്മിത: വെള്ളി (കോംബാറ്റ്), വെങ്കലം (കോംബാറ്റ്). സെല്‍വി: വെങ്കലം (കോംബാറ്റ്), വെങ്കലം (കോംബാറ്റ്). കനിമൊഴി മുത്തുകുമാര്‍: വെങ്കലം (കോംബാറ്റ്), വെള്ളി (കോംബാറ്റ്). ശശ്വത് മുത്തുകുമാര്‍: വെള്ളി (കോംബാറ്റ്), വെങ്കലം (കോംബാറ്റ്). വിഹാഷിനി: വെള്ളി (കോംബാറ്റ്), വെങ്കലം (കോംബാറ്റ്). ദീക്ഷിത മുത്തുകുമാര്‍: വെങ്കലം (കോംബാറ്റ്), വെങ്കലം (കോംബാറ്റ്). ബോധി ലൈഫ് സ്കില്‍സ് അക്കാദമിയില്‍ നിന്നുള്ള പ്രതിഭകളുടെ പ്രകടനം ഒമാനിലെ സിലംബം സമൂഹത്തിന് അഭിമാനകരമായ ഒരു നാഴികക്കല്ലായി. ഈ മേഖലയില്‍ ഇന്ത്യന്‍ അയോധനകലകളുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെയും ഈ നേട്ടങ്ങള്‍ അടിവരയിടുന്നു. വിദ്യാര്‍ഥികളുടെ അശ്രാന്ത പരിശീലനം, അച്ചടക്കം, അവരുടെ കുടുംബങ്ങളുടെ പിന്തുണ എന്നിവയാണ് വിജയത്തിന് കാരണമെന്ന് പരിശീലകന് റെന്‍ഷി ജി. കുമാര്‍ പറഞ്ഞു.