
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ദുബൈ : മണ്ണിലും വിണ്ണിലും നിറങ്ങള്‍ വാരിവിതറിയാണ് യുഎഇ പുതുവര്‍ഷത്തെ വരവേറ്റത്. ആകാശത്ത് വര്‍ണമഴ തീര്‍ത്ത കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടുകള്‍ കാണാന്‍ സ്വദേശികളും വിദേശികളും നിറഞ്ഞൊഴുകി. ഓരോ എമിറേറ്റുകളിലും വ്യത്യസ്തങ്ങളായ പരിപാടികളാണ് പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി അരങ്ങേറിയത്. ജനുവരി 1ന് സ്വകാര്യപൊതുമേഖലകളില് അവധി നല്‍കിയത് എല്ലാ വിഭാഗമാളുകള്‍ക്കും പുതുവര്‍ഷം ആഘോഷിക്കാന്‍ അവസരമൊരുക്കി. റാസല്‍ഖൈമയിലും അബുദാബിയിലും റെക്കോര്‍ഡുകള്‍ തീര്‍ത്ത വെടിക്കെട്ടുകളാണ് നടന്നത്. ഏഴ് എമിറേറ്റുകളിലുടനീളമുള്ള 60ലധികം സ്ഥലങ്ങളില്‍ വര്ണവെടിക്കെട്ടുകള് നടന്നു. 10,000ലധികം ഡ്രോണുകള്‍, ഒന്നിലധികം ലോക റെക്കോര്‍ഡുകള്‍ എന്നിവ 2025 ലെ പുതുവര്‍ഷത്തിന്റെ ആദ്യ നിമിഷങ്ങള്‍ രാജ്യത്ത് അഭിമാന നിമിഷങ്ങള്‍ തീര്‍ത്തു. അബുദാബി സായിദ് ഫെസ്റ്റിവലില്‍ നിര്‍ത്താതെയുള്ള 53 മിനിറ്റ് വെടിക്കെട്ട് പ്രദര്‍ശനം, ദുബൈയിലെ 45 ഏരിയല്‍ പൈറോ ടെക്നിക്കുകള്‍, റാസല്‍ഖൈമയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലേസര്‍ ഡ്രോണ്‍ പ്രദര്‍ശനം പുതിയ വിസ്മയ കാഴ്ചയൊരുക്കി.