
ക്രിക്കറ്റ് ആരവത്തിനായി കാതോര്‍ത്ത് യുഎഇ; ഇന്ത്യന്‍ ടീം ദുബൈയില്‍ പരിശീലനം തുടങ്ങി
ഓണാഘോഷം സംഘടിപ്പിച്ചത് ദുബൈ അല്‍ഫര്‍ദാന്‍ എക്സ്ചേഞ്ച്
ദുബൈ: അല്‍ ഫര്‍ദാന്‍ എക്സ്ചേഞ്ച് സംഘടിപ്പിച്ച ഓണാഘോഷ പരിപാടി വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര മുഖ്യാതിഥിയായി പങ്കെടുത്തു. പ്രവാസികള്‍ക്കിടയിലാണ് ശരിയായ രീതിയില്‍ ഒരുമയുടെ ഓണം ദൃശ്യമായതെന്ന കെഎസ് ചിത്ര പറഞ്ഞു. കേരളത്തിലേക്കാള്‍ ഓണാഘോഷം സജീവമാകുന്നത് പ്രവാസ ലോകത്താണെന്നും ചിത്ര പറഞ്ഞു.
ഭദ്രദീപം തെളിയിച്ച് ചിത്ര ഓണാഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഏഴുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ചിത്ര ദുബൈയില്‍ എത്തുന്നത്. വിവിധ രാജ്യക്കാര്‍ കേരളീയ വേഷമായ മുണ്ടും ഷര്‍ട്ടും സാരിയും ധരിച്ചു ആഘോഷങ്ങളില്‍ പങ്കെടുത്തു. എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവരെയും പങ്കെടുപ്പിച്ചു കൊണ്ട് സാഹോദര്യത്തിന്റെ സന്ദേശമാണ് ഓണാഘോഷത്തിലൂടെ ഉദ്ഘോഷിക്കുന്നതെന്ന് അല്‍ഫര്‍ദാന്‍ എക്സ്ചേഞ്ച് സിഇഒ; താരാനാഥ് റായ് പറഞ്ഞു. കെഎസ് ചിത്ര യുഎഇയില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കുന്നുണ്ട്.