
കരുത്തുറ്റ സൈന്യം രാജ്യത്തിന്റെ നേട്ടം: ലഫ്.ജനറല് ശൈഖ് ഹംദാന് ബിന് റാഷിദ്
അബുദാബി: ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കാനുള്ള 10 രാജ്യങ്ങളുടെ തീരുമാനത്തെ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയമായ ശൈഖ് അബ്ദുല്ല ബിന് സായിദ് അല്നഹ്യാന് സ്വാഗതം ചെയ്തു. ഫലസ്തീന് ജനതയുടെ നിയമാനുസൃത അവകാശങ്ങള്ക്കായുള്ള വര്ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര പിന്തുണയെ പ്രതിഫലിപ്പിക്കുന്ന ചരിത്രപരമായ നടപടികളാണ് ഈ നിലപാടുകളെന്ന് ശൈഖ് അബ്ദുല്ല ചൂണ്ടിക്കാട്ടി. മാള്ട്ട, കാനഡ, ഓസ്ട്രേലിയ, അന്ഡോറ, ഫിന്ലാന്ഡ്, ഐസ്ലാന്ഡ്, ലക്സംബര്ഗ്, ന്യൂസിലാന്ഡ്, പോര്ച്ചുഗല്, സാന് മറിനോ എന്നീ രാജ്യങ്ങളുടെ ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ആഗ്രഹത്തെ യുഎഇ വിദേശകാര്യ മന്ത്രി സ്വാഗതം ചെയ്തു. ഫലസ്തീന് രാഷ്ട്രത്തെ പിന്തുണക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്ധിച്ചുവരികയാണ്. ഇത് ഫലസ്തീന് പ്രദേശത്ത് നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്ക്ക് ശക്തിപകരുന്നതാണെന്ന് ശൈഖ് അബ്ദുല്ല ഊന്നിപ്പറഞ്ഞു. മേഖലയിലെ സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനും വികസനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള ജനങ്ങളുടെ സാമൂഹകമായ സമാധാനവും സമൃദ്ധിയും സാധ്യമാകുന്നതിനുള്ള രാഷ്ട്രീയ പ്രക്രിയയെ പുനരുജ്ജീവിപ്പിക്കുന്നതിന് ഈ ശ്രമങ്ങള് സംഭാവന ചെയ്യുന്നു. കൂടാതെ, അന്താരാഷ്ട്ര സമൂഹം സമാനമായ നടപടികള് സ്വീകരിക്കാനും ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഇത് ധാര്മ്മികവും മാനുഷികവും നിയമപരവുമായ ഉത്തരവാദിത്തത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഊന്നിപ്പറഞ്ഞു.