
ദുബൈ ഗ്ലോബല്‍ വില്ലേജ് ഒക്ടോബര്‍ 15ന് തുറക്കും
ന്യൂയോര്‍ക്ക്: ഫലസ്തീനില്‍ ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന ചര്‍ച്ചയില്‍ വെള്ളിയാഴ്ച നടന്ന ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ഫലസ്തീന് അനുകൂലമായി 142 രാജ്യങ്ങള്‍ വോട്ട് ചെയ്തു. അമേരിക്കയും ഇസ്രാഈലും അടക്കം പത്ത് രാജ്യങ്ങളുടെ എതിര്‍പ്പുണ്ടായി. ദ്വിരാഷ്ട്ര പ്രഖ്യാപനത്തെ അംഗീകരിക്കുന്ന പ്രമേയത്തിന് 142 രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍ എതിര്‍ത്ത് 10 വോട്ടുകള്‍ ലഭിച്ചു. 12 രാജ്യങ്ങള്‍ വിട്ടുനിന്നു. സെപ്തംബര്‍ 22 ന് നടക്കുന്ന ഉന്നതതല യുഎന്‍ ജനറല്‍ അസംബ്ലിയുടെ ഭാഗമായി ബ്രിട്ടന്, ഫ്രാന്‍സ്, കാനഡ, ഓസ്ട്രേലിയ, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ പലസ്തീന് രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ലോക നേതാക്കളുടെ യോഗത്തിന് മുന്നോടിയായാണ് വോട്ടെടുപ്പ് നടന്നത്. 193 അംഗ ജനറല്‍ അസംബ്ലി അംഗീകരിച്ച പ്രഖ്യാപനം, ഗസ്സയില്‍ യുദ്ധത്തിന് കാരണമായ, 2023 ഒക്ടോബര്‍ 7 ന് ഇസ്രാഈലിനെതിരെ ഹമാസ് നടത്തിയ ആക്രമണങ്ങളെ അപലപിച്ചു. ന്യൂയോര്‍ക്ക് നഗരത്തിലെ യുഎന്‍ ആസ്ഥാനത്താണ് ഫലസ്തീന് പ്രശ്നത്തിലും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിലും ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ചേര്‍ന്നത്. ഗസ്സയില്‍ സിവിലിയന്മാര്ക്കും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്ക്കുമെതിരായി ഇസ്രാഈല്‍ നടത്തുന്ന ആക്രമണങ്ങളെയും ഉപരോധത്തെയും പട്ടിണിയെയും സഭ അപലപിച്ചു. എല്ലാ ഗള്‍ഫ് അറബ് രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു. അര്‍ജന്റീന, ഹംഗറി, മൈക്രോനേഷ്യ, നൗറു, പലാവു, പാപുവ ന്യൂ ഗിനിയ, പരാഗ്വേ, ടോംഗ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇസ്രാഈലും അമേരിക്കയും എതിരെ വോട്ട് ചെയ്തു.