
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: പരാഗ്വെ പ്രസിഡന്റ് സാന്റിയാഗോ പെന അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദ് സന്ദര്‍ശിച്ചു. വിദേശകാര്യ മന്ത്രി റൂബന്‍ റാമിറെസ് ലെസ്കാനോ,പരാഗ്വെയിലെ യുഎഇ അംബാസഡര്‍ ഡോ.അല്‍ സാഗിര വബ്രാന് ഹമദ് മുബാറക് അല്‍ അഹ്ബാബി,യുഎഇയിലെ പരാഗ്വെ അംബാസഡര്‍ കരോലിന് കോന്തര്‍ ലോപ്പസ് എന്നിവരടങ്ങുന്ന പ്രതിനിധി സംഘവും പരാഗ്വെ പ്രസിഡന്റിനെ അനുഗമിച്ചു. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ഖബറിടം സന്ദര്‍ശിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം പള്ളിയുടെ ഹാളുകളും ഇടനാഴികളും നടന്നുകണ്ട പരാ ഗ്വെ പ്രസിഡന്റിന് ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദ് സെന്റര്‍ ഡയരക്ടര്‍ ജനറല്‍ ഡോ.യൂസഫ് അല്‍ ഉബൈദ്ലി മസ്ജിദിന്റെ പ്രത്യേകതകള്‍ വിവരിച്ചുനല്‍കി.
ലോകമെമ്പാടും സഹിഷ്ണുതയും സഹവര്‍ത്തിത്വവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിന് അടിത്തറ പാകിയ ശൈഖ് സായിദിനെ പരാഗ്വെ പ്രസിഡ ന്റും പ്രതിനിധി സംഘവും അനുസ്മരിച്ചു. രാഷ്ട്രപിതാവിന്റെ പൈതൃകത്തില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഗ്രാന്റ് മസ്ജിദ് ഉയര്‍ത്തിപ്പിടിക്കുന്ന സഹവര്‍ത്തിത്വം,സഹിഷ്ണുത,വിശാല മനസ് എന്നീ സാംസ്കാരിക സന്ദേശങ്ങള്‍ ഗ്രാന്റ് മോസ്ക് സെന്റര്‍ സാരഥികള്‍ പ്രതിനിധി സംഘത്തെ പരിചയപ്പെടുത്തി. ഇസ്ലാമിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിലും ലോകമെമ്പാടും പരസ്പര സാംസ്കാരിക ആശയ വിനിമയം സാധ്യമാക്കുന്നതിലും ശൈഖ് സായിദ് ഗ്രാന്റ് മോസ്ക് സെന്ററിന്റെ പ്രധാന പങ്കിനെക്കുറിച്ചും അവര്‍ മനസിലാക്കി. പള്ളിയുടെ ചരിത്രം,വാസ്തുവിദ്യാ സൗന്ദര്യം, എല്ലാ കോണുകളും അലങ്കരിച്ച വ്യതിരിക്തമായ ഇസ്്ലാമിക കല എന്നിവയെക്കുറിച്ച് പ്രതിനിധി സംഘത്തിന് അവര്‍ വിശദീകരിച്ചു നല്കി.
പള്ളിയുടെ അതുല്യമായ ശേഖരങ്ങളും ഇസ്ലാമിക നാഗരികതയുടെ മികച്ച ആവിഷ്കാരങ്ങളും അവര്‍ പരിചയപ്പെട്ടു. ആത്മീയ ചൈതന്യവും വൈവിധ്യമാര്‍ന്ന കലാപരൂപങ്ങളും വാസ്തുവിദ്യാ രൂപകല്പനകളും ഐക്യത്തില്‍ ചാലിച്ച സാംസ്കാരിക സൗന്ദര്യവും പ്രതിഫലിപ്പിക്കുന്നതാണ് ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദ്. ഇവിടെ സന്ദര്‍ശിക്കാനും വിസ്മയ കാഴ്ചകള്‍ ആസ്വദിക്കാനും യുഎഇയുടെ പൈതൃതക സമ്പത്ത് അടുത്തറിയാനും കഴിഞ്ഞതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് പ രാഗ്വെ പ്രസിഡന്റ് പറഞ്ഞു. ഇരുരാജ്യങ്ങളുടെയും സംസ്കാരങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ പാലങ്ങള്‍ പണിയാനുള്ള ആത്മീയ അവസരമായി സന്ദര്‍ശനത്തെ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെന്ററിന്റെ ഏറ്റവും പുതിയ പ്രസിദ്ധീകരണമായ ‘ശൈഖ് സായിദ് ഗ്രാന്റ് മോസ്ക്: ലൈറ്റ്സ് ഓഫ് പീസ്’ എന്ന പുസ്തകത്തിന്റെ പകര്‍പ്പ് പരാഗ്വെ പ്രസിഡന്റിന് സമ്മാനിച്ചു. പള്ളിയുടെ അതുല്യമായ വാസ്തുവിദ്യാ ശൈലി പുസ്തകം എടുത്തുകാണിക്കുന്നു. ‘സ്പേസസ് ഓഫ് ലൈറ്റ്’ അവാര്‍ഡ് നേടിയ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകം ശൈഖ് സായിദ് മസ്ജിദിന്റെ വാസ്തുവിദ്യയുടെ പ്രൗഢിയിലേക്കും കലാപരവുമായ മഹത്വത്തിലേക്കും വായനക്കാരെ കൂട്ടികൊണ്ടുപോകുന്നതാണ്.