
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ദുബൈ: കഴിഞ്ഞ ദിവസം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത അല്‍ അവീര്‍ രണ്ടിലെ പുതിയ ഫാമിലി പാര്‍ക്കിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും. 10,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പാര്‍ക്കില്‍ ഹരിതാഭവും പ്രകൃതിരമണീയവുമായ ഇടങ്ങളാണ് ദുബൈ മുനിസിപ്പാലിറ്റി ഒരുക്കിയിട്ടുള്ളത്. എമിറേറ്റിന്റെ ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ സത്തയെ പ്രതിഫലിപ്പിക്കുന്ന പാര്‍ക്ക് അല്‍ അവീറിന്റെ ഗ്രാമീണ മനോഹാരിതയും പ്രകൃതിദത്തമായ അന്തരീക്ഷവും ചേര്‍ത്തിണക്കിയാണ് രൂപകല്പന ചെയ്തിട്ടുള്ളത്.
ഗാഫ്,അല്‍ ശുറൈഷ്,പ്ലൂമേരിയ(ഇന്ത്യന്‍ ജാസ്മിന്),വൈക്സ്,അല്‍ബീസിയ എന്നിവയുള്‍പ്പെടെയുള്ള മരങ്ങള്‍ പാര്‍ക്കിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, ജോഗിങ്,വ്യായാമ ട്രാക്കുകള്‍,ഫിറ്റ്നസ് ഉപകരണങ്ങള്‍ എന്നീ സൗകര്യങ്ങളും പാര്‍ക്കില്‍ സജ്ജീകരിച്ചിരിക്കുന്നു. ദുബൈ നിവാസികളുടെ ജീവിത നിലവാരവും ക്ഷേമവും മെച്ചപ്പെടുത്തുന്ന ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും വിനോദ സൗകര്യങ്ങളും ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ദുബൈ മുനിസിപ്പാലിറ്റി പൊതുസൗകര്യ ഏജന്‍സി സിഇഒ ബദര്‍ അന്‍വാഹി പറഞ്ഞു.