
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: മിര്‍ദിഫില്‍ രണ്ട് പുതിയ പെയ്ഡ് പാര്‍ക്കിങ് സോണുകള്‍ നിലവില്‍ വന്നു. ഓണ്‍സ്ട്രീറ്റ് സോണ്‍ 251 സിയും ഓഫ്സ്ട്രീറ്റ് സോണ്‍ 251 ഡിയുമാണ് പുതിയ പാര്‍ക്കിങ് മേഖലകളായി പാര്ക്കിന് ഇന്നലെ പ്രഖ്യാപിച്ചത്. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ഈ പ്രദേശങ്ങളിലെ പാര്‍ക്കിങ് സൗജന്യമായിരിക്കും. മിര്‍ദിഫിലെ പുതിയ രണ്ടു പാര്‍ക്കിങ് മേഖലകള്‍ യാത്രക്കാര്‍ക്കും താമസക്കാര്‍ക്കും അനുഗ്രഹമായിരിക്കുകയാണ്.
പാര്‍ക്കിങ് നിരക്കുകള്‍ താഴെ പറയും പ്രകാരമാണ്: തിരക്കേറിയ സമയങ്ങളില്‍ മേഖല 251 സി: 1 മണിക്കൂര്‍: 4 ദിര്‍ഹം, 2 മണിക്കൂര്‍: 8 ദിര്‍ഹം,3 മണിക്കൂര്‍: 12 ദിര്‍ഹം,4 മണിക്കൂര്‍: 16 ദിര്‍ഹം, പീക്ക് സമയമല്ലാത്ത നേരം: 1 മണിക്കൂര്‍: 2 ദിര്‍ഹം,2 മണിക്കൂര്‍: 5 ദിര്‍ഹം,3 മണിക്കൂര്‍: 8 ദിര്‍ഹം,4 മണിക്കൂര്‍: 11 ദിര്‍ഹം. പീക്ക് സമയങ്ങളില്‍ മേഖല 251 ഡി: 1 മണിക്കൂര്‍: 4 ദിര്‍ഹം,2 മണിക്കൂര്‍: 8 ദിര്‍ഹം,3 മണിക്കൂര്‍: 12 ദിര്‍ഹം.4 മണിക്കൂര്‍ 16 ദിര്‍ഹം,24 മണിക്കൂര്‍: 20 ദിര്‍ഹം. പീക്ക് സമയമല്ലാത്ത നേരം: 1 മണിക്കൂര്‍: 2 ദിര്‍ഹം,2 മണിക്കൂര്‍: 4 ദിര്‍ഹം,3 മണിക്കൂര്‍: 5 ദിര്‍ഹം,4 മണിക്കൂര്‍: 7 ദിര്‍ഹം,24 മണിക്കൂര്‍: 20 ദിര്‍ഹം