
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
12-മത് ലോക ഗവണ്മെന്റ് ഉച്ചകോടിയെ പിന്തുണക്കുന്നതിനായി ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ഒരു പ്രത്യേക പാസ്പോര്‍ട്ട് സ്റ്റാമ്പ് പുറത്തിറക്കി. കഴിഞ്ഞ ദിവസം ദുബൈയിലെത്തിയ സന്ദര്‍ശകരുടെ പാസ്പോര്ട്ടില് ഈ പാസ്പോര്‍ട്ട് സ്റ്റാമ്പ് പതിച്ചാണ് സ്വാഗതം ചെയ്തത്. ഉച്ചകോടിയുടെ പ്രാധാന്യവും ലക്ഷ്യങ്ങളും പൊതുജനങ്ങളിലും സഞ്ചാരികളിലും എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു ഉദ്യമം. ഈ സ്റ്റാമ്പ് ദുബൈയുടെ ആഗോള സര്‍ക്കാര്‍ നവീകരണത്തിന്റെ കേന്ദ്രസ്ഥാനത്തേയും യുഎഇയുടെ ഐഡന്റിറ്റിയേയും പ്രതിഫലിപ്പിക്കുന്നതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കൂടാതെ, ഉച്ചകോടിയുടെ പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങളടങ്ങിയ ഇന്‍ഫോര്‍മേഷന്‍ കാര്‍ഡുകളും സഞ്ചാരികള്‍ക്ക് വിതരണം ചെയ്തു. ലോക ഗവണ്മെന്റ് ഉച്ചകോടിയെ പിന്തുണയ്ക്കുന്നതില്‍ ഞങ്ങള്‍ സജീവമായി പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നു. ഈ സ്റ്റാമ്പ് സാമൂഹ്യ പ്രഭാവം മെച്ചപ്പെടുത്തുന്നതിനും ജീവത നിലവാരം ഉയര്‍ത്തുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നുവെന്ന് മേധാവി ലഫ്. ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. ഉച്ചകോടിയുടെ വിജയത്തിലൂടെ സ്ഥിരതയുള്ള വികസനവും ആഗോള സഹകരണ ശ്രമങ്ങളും കൂടുതല്‍ ശക്തിപ്പെടുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.