
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
കെഎംസിസി പട്ടാമ്പി മണ്ഡലം ‘പാസ്കോ 25’ പ്രതിനിധി സംഗമം അബുദാബി കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. അല്‍ വത്ബ ബെന്‍സര്‍ ഫാം ഹൗസില്‍ നടന്ന സംഗമത്തില്‍ വിവിധ സെഷനുകളിലായി മുസ്ലിം യൂത്ത്ലീഗ് പട്ടാമ്പി മണ്ഡലം പ്രസിഡന്റ് ഇസ്മായീല്‍ വിളയൂര്‍,അബുദാബി കെഎംസിസി സംസ്ഥാന കമ്മിറ്റി അംഗം ഹൈദര്‍ ബിന്‍ മൊയ്ദു എന്നിവര്‍ പ്രസംഗിച്ചു. പട്ടാമ്പി മണ്ഡലത്തില്‍ നിന്നും അബുദാബി യില്‍ പ്രവാസ ജീവിതത്തില്‍ 30വര്‍ഷം പൂര്‍ത്തീകരിച്ച കെഎംസിസി മെമ്പര്‍മാര്‍ക്കുള്ള ഉപഹാരം സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദ് പട്ടാമ്പി സമര്‍പിച്ചു.
മണ്ഡലം പ്രസിഡന്റ് സുനീര്‍ ചുണ്ടമ്പറ്റ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അന്‍വര്‍ ചുള്ളിമുണ്ട,ജില്ലാ പ്രസിഡന്റ് ശിഹാബ് കരിമ്പനോട്ടില്‍,സംസ്ഥാന കമ്മറ്റി അംഗം ഷംസുദീന്‍ കോലോത്തൊടി,ജില്ലാ ഭാരവാഹികളായ ഉനൈസ് തൃത്താല,വികെ ഇസ്മായീല്‍,നൗഫല്‍ മണലടി,ജലീല്‍ കരുവാങ്കുഴി,ഹാരിസ് കണ്ടപ്പാടി പ്രസംഗിച്ചു.
ഹനീഫ പനച്ചിക്കല്‍,അനസ് മലയില്‍,മുസ്തഫ വരമംഗലത്ത്,ഷംസുദ്ദീന് ഫൈസി കൊപ്പം,ഹകീം ശങ്കരമംഗലം,കബീ ര്‍ തേളത്ത്,ഷഫീഖ് നട്യമംഗലം,ശിഹാബ് വല്ലപ്പുഴ നേതൃത്വം നല്കി. മണ്ഡലം സെക്രട്ടറി ശംസുദ്ദീന്‍ സ്വാഗതവും ഹൈദരലി നെടുങ്ങോട്ടൂര്‍ നന്ദിയും പറഞ്ഞു.