
ഇരട്ട വിജയത്തിന്റെ നിറവില്‍ ഹാനിയ
പയ്യന്നുര്‍ മണ്ഡലം കെഎംസിസി ‘അഹ്ലന് യാ ശഹറു റമസാന്‍’ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സൈനുദ്ദീന്‍ ചെലേരി ഉദ്ഘടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹാഷിം പെരിങ്ങോം അധ്യക്ഷനായി. സിറാജുദ്ദീന് ദാരിമി കാക്കാട് മുഖ്യപ്രഭാഷണം നടത്തി. കെഎംസിസി പോലുള്ള സംഘടനയുടെ ആവിശ്യകതയും ഖാഇദേ മില്ലത്ത് ഇസ്മായീല്‍ സാഹിബും ശിഹാബ് തങ്ങളും ബാഫഖി തങ്ങളും കാണിച്ചുതന്ന വഴിയിലൂടെ സഞ്ചരിച്ചു കെഎംസിസിയെ ശക്തിപ്പെടുത്തണമെന്നും ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പയ്യന്നൂര്‍ മണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യാതിഥികളായ സലിം മുപ്പന്,ജമാല്‍ മൈലാഞ്ചിക്കല്‍, ആസിഫ് പാലക്കോട് എന്നിവര്‍ക്ക് സൈനുദ്ദീന്‍ ചേലേരി,റഹ്ദാദ് മുഴിക്കര,ഹാഷിം പെരിങ്ങോം,അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ സ്നേഹോപഹാരം കൈമാറി. മുഹമ്മദ് ജാസിര്‍ ഖിറാഅത്ത് നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി റഹദാദ് മുഴിക്കര,ജില്ലാ ട്രഷറര്‍ കെവി ഇസ്മായീല്‍,ഷാര്‍ജ കെഎംസിസി കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് പികെ അശ്റഫ്,ജമാല്‍ മൈലാഞ്ചിക്ക ല്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ കവ്വായി സ്വാഗതവും റഫീഖ് പുളിങ്ങോം നന്ദിയും പറഞ്ഞു. മണ്ഡലം,മുനിസിപ്പല്‍,പഞ്ചായത്ത് ഭാരവാഹികളും പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു