
മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധപ്പെടേണ്ടത് ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗീകൃത സംഘടനകളെ മാത്രം
ഷാര്‍ജ: ഗുരുവായൂര്‍ മണ്ഡലം ഷാര്‍ജ കെഎംസിസി പെര്‍ഫ്യൂം ആന്റ് ഈത്തപ്പഴം ചലഞ്ചിന്റെ ബ്രോഷര്‍ പ്രകാശനം മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിഎച്ച് റഷീദ് നിര്‍വഹിച്ചു. ചടങ്ങില്‍ മുസ്ലിംലീഗ് തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അമീര്‍,സെക്രട്ടറി ഹംസക്കുട്ടി,ഷാര്‍ജ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ത്വയ്യിബ് ചേറ്റുവ,ആര്‍ഒ ഇസ്മയില്‍,നാസറുദ്ദീന്‍ മണത്തല,നാസറുദ്ദീന്‍ കടപ്പുറം,ഷാജി അഹമ്മദ് പങ്കെടുത്തു.
21ന് രാത്രി 8 മണിക്ക് ഷാര്‍ജ കെഎംസിസി ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ പെര്‍ഫ്യൂം ആന്റ് ഈത്തപ്പഴം ചാലഞ്ചിന്റെ ഉദ്ഘാടനം നടക്കും. പരിപാടിയില്‍ സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കും. തുടര്‍ന്ന് ഷാര്‍ജ കെഎംസിസി ഫാമിലി കെയര്‍ മെമ്പേഴ്സിന്റെ പ്രവര്‍ത്തക മീറ്റും ഒരുക്കുമെന്ന് ഭാരവാഹികള്അറിയിച്ചു.