
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
എഎഫ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പെര്‍ഫ്യൂം ബ്രാന്റായ എക്സ് ബ്യൂ പെര്‍ഫ്യൂംസിന്റെ അഞ്ചാമത് ഔട്ട്ലെറ്റ് അബുദാബി ഖാലിദിയയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മേത്തരം അറേബ്യന്‍ ഊദ് മുതല്‍ സുഗന്ധദ്രവ്യങ്ങളുടെ വൈവിധ്യമാര്‍ന്ന ബ്രാന്റുകളും അറബിക്, ഫ്രഞ്ച്, ഓറിയന്റല്‍ പെര്‍ഫ്യൂമുകളും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. വര്‍ണശബളമായ ചടങ്ങില്‍ യുഎഇ പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഉപദേഷ്ടാവ് ശൈഖ് സയ്യിദ് അലി അല്‍ ഹാഷിമി,ഖാലിദിയ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. എ.എഫ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്മാന് യു.അബ്ദുല്ല ഫാറൂഖി അധ്യക്ഷനായി.
ഹസന് അഹമ്മദ് അല്‍ഖൂരി, ബദര്‍ ഫാരിസ് അല്‍ഹിലാലി,അലി അല്‍ജാബിരി,അബ്ദുല്ല അല്‍ മുഹൈരി, സലാഹ് ഖമീസ് അല്‍ജുനൈബി,ശംസുദ്ദീന്‍ ബിന്‍ മുഹയുദ്ദീന്‍, ഇബ്രാഹിം അല്‍ തനൂജി,ഖലീല്‍ അല്‍ ഖുബൈസി,ഹസ്സന് ഇദ്രീസ് അല്‍ഹമീദി,മുഹമ്മദ് ജുമാഅല് ജുനൈബി, അബ്ദുല്ല ഖമീസ് അല്‍ജുനൈബി,മൂസ അ ല്‍ ജാബിരി, മൂസ ഹാജി,പി. ബാവഹാജി, സലീം (ലുലു ഗ്രൂപ്പ്),കെ.എം മുഹമ്മദ് (കെ.എം ട്രേഡിംഗ്),സിദ്ദീഖ് എലത്തൂര്‍, എഞ്ചിനീയര്‍ അബ്ദുറഹ്മാന്, അയ്യൂബ് കല്ലട തുടങ്ങിയവര്‍ സംബന്ധിച്ചു. ഈ വര്‍ഷം അവസാനത്തോടെ യുഎഇയില്‍ നാലു ഔട്ട്ലെറ്റുകള് കൂടി ആരംഭിക്കുമെന്ന് എ.എഫ് ഇന്റര്‍നാഷണല്‍ എം.ഡി ഷഹീര്‍ ഫാറൂഖി,എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാസിം ഫാറൂഖി, മുഹമ്മദ് ഷാഫി (എക്സ്ബ്യൂ ഫെര്ഫ്യൂംസ്) എന്നിവര്‍ അറിയിച്ചു. പെര്‍ഫ്യൂം കമ്പനിക്ക് പുറമെ പ്രോപര്‍ട്ടി മാനേജ്മെന്റ്, ഇന്റീരിയര്‍ ഫിറ്റ് ഔട്ട്, ജനറല്‍ ട്രേഡിംഗ് തുടങ്ങി യുഎഇയില്‍ വൈവിധ്യമാര്‍ന്ന ബിസിനസ് മേഖലകളില്‍ എഎഫ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്.