നിക്ഷേപ തട്ടിപ്പ്: മുന്നറിയിപ്പുമായി ദുബൈ പൊലീസ്

അബുദാബി: വ്യക്തികള്‍ക്ക് വായ്പ അനുവദിക്കുമ്പോള്‍ കുറഞ്ഞ ശമ്പളം ഇത്ര വേണമെന്ന ബാങ്കുകളുടെ നിബന്ധന റദ്ദാക്കുന്നതായി ഇമാറാത്ത് അല്‍യൗം പത്രം റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക ഇടപാടുകള്‍ വിപുലീകരിക്കുന്നതിനും യുഎഇയിലെ ഓരോ വ്യക്തിക്കും അവശ്യ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ സംരംഭം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മിക്ക ബാങ്കിംഗ് സ്ഥാപനങ്ങളിലും വ്യക്തിഗത ധനസഹായം ലഭിക്കുന്നതിന് ദീര്‍ഘകാലമായി നിലവിലുണ്ടായിരുന്ന മിനിമം ശമ്പളം 5,000 ദിര്‍ഹമായി നിശ്ചയിച്ചിരുന്നത് റദ്ദാക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക്, ബാങ്കുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. താഴ്ന്ന വരുമാനക്കാര്‍ക്ക് ‘ക്യാഷ് ഓണ്‍ ഡിമാന്‍ഡ്’ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക സേവനം നല്‍കുകയെന്ന ലക്ഷ്യത്തോടെയുള്ള നീക്കമാണിത്. വരും കാലയളവില്‍ യുഎഇയിലെ എല്ലാ താമസക്കാര്‍ക്കും പ്രത്യേകിച്ച് യുവാക്കള്‍ക്കും താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കും തൊഴില്‍ മേഖലയിലെ തൊഴിലാളികള്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടിലുണ്ട്. അക്കൗണ്ടുകള്‍ സെന്‍ട്രല്‍ ബാങ്കിന്റെ വേതന സംരക്ഷണ സംവിധാനവുമായി (WPS) ബന്ധിപ്പിക്കും, ഇത് ബാങ്കുകള്‍ക്ക് പ്രതിമാസ ശമ്പളത്തില്‍ നിന്ന് നേരിട്ട് വായ്പാ ഗഡുക്കള്‍ തിരിച്ചുപിടിക്കാന്‍ കഴിയും.