
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
കുവൈത്ത് സിറ്റി : അള്‍ട്രാ 98 പെട്രോള്‍ വില ലിറ്ററിന് 205 ഫില്‍സ് എന്ന നിരക്കില്‍ നിന്ന് 200 ഫില്‍സായി കുറഞ്ഞു. ജനുവരി 1 മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നത്. പെട്രോള്‍ സബ്സിഡികള്‍ അവലോകനം ചെയ്യുന്നതിനുള്ള കമ്മിറ്റി നടത്തിയ സബ്സിഡി ക്രമീകരണങ്ങളുടെ ഭാഗമായാണ് വില കുറച്ചത്. മറ്റ് ഇനം ഇന്ധനങ്ങളുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. പ്രീമിയം 91 പെട്രോള്‍ ലിറ്ററിന് 85 ഫില്‍സും സ്പെഷ്യല്‍ 95 ലിറ്ററിന് 105 ഫില്‍സും ഡീസലിനും മണ്ണെണ്ണയ്ക്കും ലിറ്ററിന് 115 ഫില്‍സുമാണ് നിലവിലെ വില നിലവാരം. സബ്സിഡി സന്തുലിതമാക്കി വില നിയന്ത്രിക്കാനുള്ള കുവൈത്ത് സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണ് ഇന്ധന വില കുറക്കുന്നത്. വിപണി സാഹചര്യങ്ങള്‍ പരിശോധിച്ച് ഇന്ധനച്ചെലവ് പൊതുജനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.