
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ഫുജൈറ : ട്രെന്റ് ബുക് പ്രസിദ്ധീകരിച്ച പ്രമുഖ മാപ്പിള കലാകാരനും ഗാനരചയിതാവുമായിരുന്ന പിഎച്ച് അബ്ദുല്ല മാസ്റ്ററുടെ ഓര്മ പുസ്തകം ഫുജൈറ കെഎംസിസി പ്രസിഡന്റ് മുബാറക് കോക്കൂര്‍ മാപ്പിള കലാ അക്കാദമി മലപ്പുറം ജില്ലാ പ്രസിഡന്റ് ലുക്മാന് അരീക്കോട്,ട്രെന്റ് ബുക്സ് ഡയരക്ടര്‍ ടിപി മുശ്താഖ് മാസ്റ്റര്‍ ചെറൂപ്പ എന്നിവരില്‍ നിന്നും ഏറ്റുവാങ്ങി പ്രകാശനം നിര്‍വഹിച്ചു. ഫുജൈറ കെഎംസിസിയില്‍ നടന്ന ചടങ്ങില്‍ ഭാരവാഹികളായ ബഷീര്‍ ഉളിയില്‍,റാഷിദ് ജാതിയേരി,ഇബ്രാഹിം ആലമ്പാടി,അഡ്വ.മുഹമ്മദ് അലി,അസീസ് കടമേരി,റഹീം കൊല്ലം,ജില്ലാ ഭാരവാഹികളായ ഫിറോസ് തിരൂര്‍,നിഷാദ്,മുഹമ്മദ് ഗിരിയ്യ,ഹബീബ് കടവത്ത്,നൗഷാദ് കൊല്ലം,സുബൈര്‍ പയ്യോളി,ഫൈസല്‍ ബാബു,ഷാജി പയ്യോളി,ഉബൈദ് പുത്തൂര്‍ പങ്കെടുത്തു