
യുഎഇയില്‍ പാഴാകുന്ന ഭക്ഷണത്തിന്റെ കണക്കെടുക്കാന്‍ ‘നിഅ്മ’
അബുദാബി: സര്‍ക്കാര്‍ സ്വകാര്യ സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ക്കും, സ്മാര്‍ട്ട് വാച്ചുകള്‍ക്കും നിരോധനമേര്‍പ്പെടുത്തി. നിയമം ലംഘിച്ച് ഇവ സ്കൂളുകളില്‍ ാെണ്ടു വന്നാല്‍ പിടിച്ചെടുക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു. നിയമലംഘനം കണ്ടെത്തിയാല്‍ ഉടന്‍ മാതാപിതാക്കളെ അറിയിക്കണം. ഫോണോ, വാച്ചോ സ്കൂളുകളില്‍ കൊണ്ടു വന്നാല്‍ കണ്ടുകെട്ടുന്നതും മറ്റ് നടപടി ക്രമങ്ങളും മാതാപിതാക്കള്‍ ഒപ്പിട്ട് സ്കൂളിന് നല്‍കണം. ആദ്യഘട്ടത്തില്‍ നിയമം ലംഘിച്ചാല്‍ ഫോണും സ്മാര്‍ട്ട് വാച്ചും പിടിച്ചു വെയ്ക്കും. ആവര്‍ത്തിച്ചാല്‍ ആ അക്കാദമിക് വര്‍ഷം മുഴുവന്‍ പിടിച്ചു വെയ്ക്കും. നിയമ വിരുദ്ധമായി ക്യാമറ കൊണ്ടു വന്നാലും കണ്ടുകെട്ടും.