
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ഷാര്‍ജ: രാജ്യാന്തര ഫോട്ടോഗ്രാഫി ഫെസ്റ്റിവല്‍ ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കും. ലോകത്തെ പ്രമുഖ ഫൊട്ടോഗ്രഫര്‍മാരും ഈ രംഗത്തെ പ്രമുഖരും അവരുടെ ചിത്രങ്ങളുമായി പങ്കെടുക്കും. ഈ മാസം 20 മുതല്‍ 26 വരെ ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കും. ഫൊട്ടോഗ്രഫി, സിനിമ, ക്രിയേറ്റീവ് എക്സ്പ്രഷന്‍ എന്നിവയുടെ ആഗോള കേന്ദ്രമായി വേദി മാറുമെന്ന് സംഘാടകര്‍ പറഞ്ഞു. വെറുമൊരു ഉത്സവം എന്നതിലുപരി കുടുംബങ്ങള്‍ക്കും കലാസ്നേഹികള്‍ക്കും ജിജ്ഞാസയുള്ള മനസ്സുകള്‍ക്കും ഒരുപോലെ വ്യത്യസ്തമായ ലെന്‍സിലൂടെ ലോകത്തെ നോക്കിക്കാണാന്‍ കഴിയുന്ന വിഷ്വല്‍ കഥപറച്ചിലിന്റെ ആഗോള ആഘോഷമാണിത്. 49,000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ഈ വര്‍ഷത്തെ പതിപ്പില്‍ സംഭാഷണങ്ങള്‍, ശില്പശാലകള്, എക്സിബിഷനുകള്‍, ഫിലിം പ്രദര്‍ശനങ്ങള്‍ എന്നിവയും അരങ്ങേറും. ഡോക്യുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍, സിനിമാറ്റിക് പ്രൊജക്ടുകള്‍ എന്നിവയും ഒരുക്കുന്നുണ്ട്. പ്രേക്ഷകര്‍ക്ക് ചലച്ചിത്ര നിര്‍മാതാക്കളുമായി ഇടപഴകാനും ലോകത്തെക്കുറിച്ചുള്ള അവരുടെ ധാരണയെ വിഷ്വല്‍ സ്റ്റോറിടെല്ലിങ് എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് മനസ്സിലാക്കാനും അവസരം നല്കുന്നു.