
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
കുവൈത്ത് സിറ്റി: പേരാമ്പ്ര മണ്ഡലം കെഎംസിസി കമ്മിറ്റി മുസ്ലിംലീഗ് നേതാക്കളായ കെഎസ് മൗലവി,പികെ ഇബ്രാഹീം എന്നിവരുടെ അനുസ്മരണം സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആര്‍കെ അഷ്റഫ് അധ്യക്ഷനായി. അബ്ദുല്‍ അസീസ് നരക്കോട്ട് അനുസ്മരണ പ്രഭാഷണം നടത്തി. സലാം നന്തി,നജീം സബാഹ്,സാജിദ് കോരമ്പത്ത്,മുഹ്ബിന് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് കല്ലൂര്‍ സ്വാഗതവും ട്രഷറര്‍ മുഹമ്മദലി പുതിയോട്ടില്‍ നന്ദിയും പറഞ്ഞു.