
മികച്ച കണ്ടന്റ് നിര്‍മിതികള്‍ക്ക് യുഎഇ യൂട്യൂബ് അക്കാദമി തുടങ്ങി
മസ്കത്ത്: പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മയുടെ ഓണാഘോഷവും പന്ത്രണ്ടാം വാര്‍ഷികവും ആഘോഷിച്ചു. തിരുവോണ ദിനത്തില്‍ രണ്ടായിരത്തിലധികം പേര്‍ക്ക് ഓണസദ്യയൊരുക്കിയായിരുന്നു ആഘോഷം. മേളം മസ്കറ്റിന്റെ ചെണ്ടമേളംവും ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി ജി വി ശ്രീനിവാസിന്റെ മലയാളത്തിലുള്ള ഓണാശംസയും ഒപ്പം മലയാളത്തിന്റെ ഗാനഗന്ധര്വന് യേശുദാസ് പാടിയ ഹിന്ദി ഗാനത്തിന്റെ ആലാപനവുമൊക്കെയായി വേറിട്ട ഓണാഘോഷമായി മാറി. എം.ടി വാസുദേവന്‍നായര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പാലക്കാട് കൂട്ടായ്മയിലെ കലാകാരികള്‍ അവതരിപ്പിച്ച നൃത്ത ശില്പം, കുട്ടികളുടെ സിനിമാറ്റിക് ഡാന്‍സ്, അതിഥികളെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോയ പ്രശസ്ത ചലച്ചിത്ര താരം ലക്ഷ്മി ഗോപാല സ്വാമിയുടെ ശാസ്ത്രീയ നൃത്തം, മലയാളത്തിന്റെ പ്രിയനടന് മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് അവതാരകനും ചലച്ചിത്ര നടനുമായ മിഥുന് രമേശിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രകാശാഞ്ജലി, ചടുല നൃത്ത ചുവടുകള്‍ക്കൊപ്പം യുവഗായകരായ ശ്രീനാഥും, അഞ്ജു ജോസഫും ചേര്‍ന്നൊരുക്കിയ ഗാനമേള, യുവ ചലച്ചിത്ര താരങ്ങളായ അപര്‍ണ ദാസിന്റെയും, ദീപക് പറമ്പോലിന്റെയും നിറസാന്നിധ്യവും പരിപാടിയുടെ മാറ്റ് കൂട്ടുന്നതായിരുന്നു.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് മലയാള വിഭാഗം കണ്‍വീനര്‍ താജുദ്ധീന്‍ മാവേലിക്കര, മലബാര്‍ വിഭാഗം കണ്‍വീനര്‍ നൗഷാദ് കാക്കേരി, ഇന്ത്യന്‍ സോഷ്യകള്‍ ക്ലബ് സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാര്‍, നായര്‍ ഫാമിലി യുണിറ്റ് പ്രസിഡന്റ് സുകുമാരന്‍ നായര്‍, ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ നിധീഷ്, പി ടി കെ ഷെമീര്‍, ഭാവലയ ഫൗണ്ടേഷന് ചെയര്മാന് ഡോ. രത്നകുമാര്‍, മലയാളം മിഷന് സെക്രട്ടറി അനു ചന്ദ്രന്, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വൈസ് പ്രസിഡന്റ് ഹരിഗോവിന്ദ്, ജനറല്‍ സെക്രട്ടറി ജിതേഷ്, ട്രഷറര്‍ ജഗദീഷ്, വനിതാ വിഭാഗം കോ ഓര്‍ഡിനേറ്റര്‍ ചാരുലത, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വൈശാഖ് മാനേജ്മന്റ് കമ്മിറ്റി അംഗങ്ങളായ സുരേഷ്കുമാര്‍, മനോജ്, ശ്രീനിവാസന്, ഗോപകുമാര്‍, നീതു പ്രതാപ്, പ്രവീണ്‍ എന്നിവര്‍ നേതൃത്വം നല്കി.