
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
സ്വത്ത് സംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് അബുദാബി പൊലീസ് പറഞ്ഞു. ഇക്കാര്യത്തില്‍ എല്ലാവരുടെയും ശ്രദ്ധയുണ്ടാവണം. സോഷ്യല്‍ മീഡിയ വഴിയുള്ള ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും അബുദാബി പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. ഇടപാടുകള്‍ കൃത്യമാണെന്ന് ബോധ്യപ്പെടാതെ സാമ്പത്തികമായ യാതൊരുവിധ കൈമാറ്റവും ചെയ്യരുതെന്ന് ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ബ്രിഗേഡിയര്‍ മുസ്ലിം മുഹമ്മദ് അല്‍ അംരി അഭ്യര്‍ത്ഥിച്ചു. ഇലക്ട്രിക്കല്‍ വെയര്‍ ഹൗസുകള്‍,നിര്‍മാണ സ്ഥലങ്ങള്‍,ഫാമുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണമെന്നും സ്വത്തുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സ്ഥാ പന ഉടമകളോട് പൊലീസ് ആവശ്യപ്പെട്ടു. നിരീക്ഷണ കാമറകള്‍ ഉള്‍പ്പെടെ ആധുനിക സുരക്ഷാ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണമെന്നും ബ്രിഗേഡിയര്‍ മുസ്്ലിം മുഹമ്മദ് അല്‍ അംരി അഭ്യര്‍ത്ഥിച്ചു.