
‘ഗള്‍ഫ് ചന്ദ്രിക’ വാര്‍ഷികാഘോഷം: പ്രഖ്യാപന സംഗമം ഇന്ന് അബുദാബിയില്‍
അബുദാബി: മോട്ടോര്‍ സൈക്കിള്‍,സ്കൂട്ടര്‍ യാത്രക്കാര്‍ക്കായി അല്‍ഐനില്‍ അബുദാബി പൊലീസ് ബോധവത്കരണ കാമ്പയിന്. അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയുമായി സഹകരിച്ചാണ് അബുദാബി പൊലീസ് ട്രാഫിക് ആന്റ് സെക്യൂരിറ്റി പ ട്രോള്‍സ് ഡയറക്ടറേറ്റ് മണല്‍ പ്രദേശങ്ങളിലെ മോട്ടോര്‍ സൈക്കിള്‍,സ്കൂട്ടര്‍ യാത്രക്കാരെ ബോധവത്കരിക്കുന്നത്. ‘നമ്മുടെ ശൈത്യകാലം സുരക്ഷിതവും ആസ്വാദ്യകരവുമാണ്’ കാമ്പയിന്റെ ഭാഗമായാണിത്.
ഹെല്‍മെറ്റ് ഉള്‍പ്പെടെ സുരക്ഷാ വസ്ത്രങ്ങള്‍, ഫോസ്ഫറസ്,കൈ-കാല് സംരക്ഷണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയാണ് പ്രധാനമായും ബോധ്യപ്പെടുത്തുന്നത്. മണല്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നവരെ സുരക്ഷാ, മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ പ്രേരിപ്പിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജനങ്ങളെ ബോധവത്കരിക്കുകയാണ് ലക്ഷ്യം. മോട്ടോര്‍ സൈക്കിളുകള്‍ തുടര്‍ച്ചയായി പരിശോധിച്ചു അവയുടെ സുരക്ഷ ഉറപ്പാക്കുക,ഗതാഗത നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക,അപകടങ്ങളും അവയുടെ വേദനാജനകമായ അനന്തരഫലങ്ങളും ചിന്തിക്കുക തുടങ്ങിയവയെല്ലാം ബോധവത്കരണത്തിലൂടെ പൊലീസ് ഉദ്ദേശിക്കുന്നു. വിനോദ ബൈക്ക് ഉപയോക്താക്കള്‍ക്കും പൊലീസ് ഉപദേശം നല്‍കുന്നുണ്ട്. സുരക്ഷ ഉറപ്പാക്കാനും അത് പാലിക്കാനും അവരെ പ്രേരിപ്പിക്കുകയും ചെയ്തു. ശരീര വലുപ്പത്തിന് അനുയോജ്യമായ സൈക്കിള്‍ തിരഞ്ഞെടുക്കുക, അപകടങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ നല്ല ഹെല്‍മെറ്റ് ധരിക്കുക, ഉ യര്‍ന്ന വേഗതയില്‍ വാഹനമോടിക്കുന്നത് ഒഴിവാക്കുക,ക്ഷീണം തോന്നുമ്പോള്‍ ഉടന്‍ നിര്‍ത്തുക എന്നീ നിര്‍ദേശങ്ങള്‍ വിനോദ ബൈക്ക് യാത്രക്കാര്‍ക്ക് പൊലീസ് നല്കുന്നു. മോട്ടോര്‍ സൈക്കിള്‍ വാടകയ്ക്ക് നല്കുന്ന സ്ഥാപന ഉടമകള്‍ക്കും പൊലീസ് നിര്‍ദേശങ്ങള്‍ നല്കി.