
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: ദുബൈയില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിന് ശേഷം അക്രമം അഴിച്ചുവിട്ട ആരാധകര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ശനിയാഴ്ചയാണ് സബീല്‍ സ്റ്റേഡിയത്തില്‍ മത്സരം കഴിഞ്ഞയുടന്‍ ഷബാബ് അല്‍ അഹ്ലിയുടെ ആരാധകര്‍ അല്‍ വാസല്‍ ആരാധകരുമായി ഏറ്റുമുട്ടിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോകളില്‍ ഗ്രൗണ്ടിന് പുറത്ത് കല്ലെറിയുന്നതിന്റെയും വഴക്കിന്റെയും അക്രമാസക്തമായ ദൃശ്യങ്ങള്‍ കാണാം. ഷബാബ് അല്‍ അഹ്്ലി ഡിഫന്‍ഡര്‍ ബോഗ്ദാന്‍ പ്ലാനിക്കിനെ ആരാധകര്‍ നേരിടുന്നതായി മറ്റൊരു ക്ലിപ്പിലും വ്യക്തമാണ്. കളിക്കാരന് ടീം ബസിനടുത്തേക്ക് എത്തിയപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ ഇടപെട്ടതുകൊണ്ടാണ് രക്ഷപ്പെടുത്താനായത്. വഴക്കിനും അക്രമങ്ങള്‍ക്കും പിന്നിലുള്ളവരെ തിരിച്ചറിയാന്‍ പൊലീസ് അന്വേഷണം നടത്തുകയും നിരീക്ഷണ ദൃശ്യങ്ങള്‍ പരിശോധിച്ച് വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്ന് ദുബൈ പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. ഫുട്ബോള്‍ മത്സരങ്ങള്‍ക്കോ ഏതെങ്കിലും കായിക പരിപാടികള്‍ക്കോ ഇടയില്‍ ക്രമസമാധാനവും സുരക്ഷയും തടസപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കുറ്റവാളികളെ തിരിച്ചറിഞ്ഞാല്‍ പ്രോസിക്യൂഷന് നടപടിയുണ്ടാകുമെന്നും ദുബൈ പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.