
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: പൊന്നാനി വെല്‍ഫെയര്‍ കമ്മിറ്റി ദുബൈ സ്റ്റാര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പൊന്നാനി ചാമ്പ്യന്‍സ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഒമ്പതാം സീസണില്‍ ഫ്രണ്ട്സ് പൊന്നാനി ചാമ്പ്യന്മാരായി. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ നാട്ടുകൂട്ടം പൊന്നാനിയെ 2-0 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് മുബാരിദ് ഫാരിസ് നേതൃത്വം നല്കിയ ഫ്രണ്ട്സ് പൊന്നാനി കിരീടം ചൂടിയത്. മുനിസിപ്പാലിറ്റിയിലെ പ്രമുഖ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ലൂസേഴ്സ് ഫൈനലില്‍ ജേതാക്കളായ ഫിറ്റ്വെല് പൊന്നാനി മൂന്നാം സ്ഥാനക്കാരായി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി ഫ്രണ്ട്സ് പൊന്നാനിയുടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി താരം മുഹമ്മദ് അഫ്സല്,ടോപ് സ്കോററായി ഫ്രണ്ട്സ് പൊന്നാനിയുടെ ഫാരിസ് പാച്ചു,മികച്ച ഡിഫന്‍ഡറായി ഫ്രണ്ട്സ് പൊന്നാനിയുടെ മുഹമ്മദ്,മികച്ച ഗോള്‍ കീപ്പറായി നാട്ടുകൂട്ടം പൊന്നാനിയുടെ ദില്ഷന് എന്നിവരെ തിരഞ്ഞെടുത്തു.
നാട്ടിലെ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റുകളില്‍ കളിക്കുന്ന നിരവധി താരങ്ങള്‍ പങ്കെടുത്ത പൊന്നാനി ചാമ്പ്യന്‍സ് കപ്പില്‍ , കാണ്‍പൂരില്‍ നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണര്‍ അപ്പായ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബാള്‍ ടീം അംഗം മുഹമ്മദ് അഫ്സല്,ദുബൈ അണ്ടര്‍ 13 ക്രിക്കറ്റ് ടീം അംഗം റയാന് സ്റ്റൈല്‍ എന്നിവരെ ആദരിച്ചു.പ്രായോജകരായ പ്രൈം സീല്‍ പ്രതിനിധി യൂസുഫ് മുഹമ്മദ് അല്‍ ബദാനി അല്‍ കഹ്താനി,നിതിന്‍ പണിക്കര്‍ ദമാര്‍ ഗ്രൂപ്പ്,ഷിബിന്‍ ദമാര്‍ ഗ്രൂപ്പ്,അശ്വിന് മലബാര്‍ ഗോള്‍ഡ്,റഷീദ് അക്ബര്‍ ഗ്രൂപ്പ്,അഷ്റഫ് സിറ്റി നൈറ്റ്,ഹാഷിം എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. പ്രസിഡന്റ് ഹാഫിസ് അലി,ജനറല്‍ സെക്രട്ടറി ഫിറോസ് ഖാന്,ഭാരവാഹികളായ യാക്കൂബ് ഹസന്,ഷംസുദ്ദീന് ടിവി,ഫാറൂഖ് കെവി,അതീഖ് റഹ്മാന്,ഇക്ബാ ല്‍,സാബിര്‍ മുഹമ്മദ്,ഫൈസല്‍ റഹ്മാന്,റിയാസ് ബപ്പന്,ഹര്‍ഷാദ്,അജ്മല്‍,ഹസന് പൊന്നാനി,ഷഫീര്‍ പുഴമ്പ്രം നേതൃത്വം നല്കി.