
മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധപ്പെടേണ്ടത് ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗീകൃത സംഘടനകളെ മാത്രം
റാസ്ല്ഖൈമ: വെറുപ്പും വിദ്വേഷവും പടരുന്ന വര്‍ത്തമാന കാലത്ത് പാരസ്പര്യത്തിന്റെയും ചേര്‍ത്തുപിടിക്കലിന്റെയും സന്ദേശവുമായി ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന കാമ്പയിന് പ്രഖ്യാപിച്ച റാസല്‍ഖൈമ കെഎംസിസി ഹരിത സംഗമം. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹരിത സംഗമവും ഇയര്‍ ഓഫ് കമ്മ്യൂണിറ്റി പ്രേമേയ പ്രഭാഷണവും റാസല്‍ ഖൈമ ഇന്ത്യന്‍ അസോസിയേഷന് ഓഡിറ്റോറിയത്തില്‍ കെഎംസിസി ഉപദേശക സമിതി അംഗം പികെ കരീം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് റസാഖ് ചെനക്കല്‍ അധ്യക്ഷനായി. പ്രമുഖ വാഗ്മി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര,സംസ്ഥാന ഭരണകൂടങ്ങള്‍ ന്യൂനപക്ഷ സമൂഹത്തോടും മുസ്ലിം സമുദായത്തോടും ചെയ്തുകൊണ്ടിരിക്കുന്ന വിവേചനങ്ങള്‍ ഭരണഘടനാ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. വിഭാഗീയത വരുത്തി വെക്കുന്ന വിപത്തുകള്‍ വരച്ചുകാട്ടിയ അദ്ദേഹം സാമുദായിക ഐക്യം മുറുകെ പിടിക്കണമെന്ന് അഹ്വാനം ചെയ്തു.
സംസ്ഥാന കെഎംസിസി ജനറല്‍ സെക്രട്ടറി സയ്യിദ് റാഷിദ് തങ്ങള്‍ ആമുഖഭാഷണം നിര്‍വഹിച്ചു. ഹാഫിള് ഹാമിദ് ഫലാഹി ഖിറാഅത്ത് നടത്തി. റാക് കെഎംസിസി ഉപദേശക സമിതി അംഗം സിവി.അബ്ദുറഹ്മാന് പ്രസംഗിച്ചു. ഉപദേശക സമിതി അംഗം ടിപി അബ്ദുസ്സലാം,സംസ്ഥാന ഭാരവാഹികളായ അക്ബര്‍ രാമപുരം,ഹനീഫ് പാനൂര്‍,അയ്യൂബ് കോയാക്കാന്,അബ്ദുറഹീം ജുല്‍ഫാര്‍, അസീസ് കൂടല്ലൂര്‍,സിദ്ദീഖ് തലക്കടത്തൂര്‍,ഹുസൈന് ബദര്‍പള്ളി,ഹസൈനാര്‍ കോഴിച്ചെന,നിയാസ് മുട്ടുങ്ങല്‍,വനിത കെഎംസിസി ഭാരവാഹികളായ ഷംസാദ റഹീം,സൗദ അയ്യൂബ് പങ്കെടുത്തു. സംസ്ഥാന ട്രഷറര്‍ താജുദ്ദിന് മര്‍ഹബ നന്ദിപറഞ്ഞു.