
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
ദുബൈ: സ്നേഹവും കരുതലും ജീവിത ഭാഗമാക്കി മാനവികതയ്ക്കായി നിലകൊണ്ട ആത്മീയ തേജസായിരുന്നു മാര്‍പാപ്പയെന്ന് ദുബൈ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന്,ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര,ട്രഷറര്‍ പികെ ഇസ്മായീല്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സ്നേഹം,കരുതല്‍ എന്നീ വികാരങ്ങള്കൊപ്പം ലോക സമാധാനത്തിന് വേണ്ടി ജീവിതാവസാനം വരെ ശബ്ദിച്ച മാര്‍പാപ്പയുടെ വിയോഗം ലോക ജനതക്ക് തീരനഷ്ടമാണ്. പുതിയ കാലത്ത് സഹോദര്യവും സമാധാനവും ലോകത്താകെ നിലനിന്നു കാണാന്‍ ആഗ്രഹിച്ച വ്യക്തിയും ഭരണാധികാരിയും ആത്മീയ പുരുഷനുമായിരുന്ന മര്‍പാപ്പയുടെ നല്ല വാക്കുകള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്നും നേതാക്കള്‍ പറഞ്ഞു.