
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ദുബൈ: യുഎഇയിലെ നിലമ്പൂര്‍,പോത്തുകല്ല് പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മ ദുബൈ പോപ്പിയുടെ വാര്‍ഷികാഘോഷം ‘ആരവം’ സീസണ് രണ്ട് അജ്മാനില്‍ വിവിധ പരിപാടികളോടെ സമാപിച്ചു. പഞ്ചായത്തിലെ ടീമുകളായ ഇത്തിഹാദ് ഉപ്പട,അതുല്യ പാതിരിപ്പാടം,ചലഞ്ചേഴ്സ് വെള്ളിമുറ്റം,ജിമ്പര്‍ലക്ക ഞെട്ടിക്കുളം,ജെഎന്‍എഫ് മുണ്ടേരി,ഫ്രണ്ട്സ് പോത്തുകല്ല്,നവയുവ അമ്പിട്ടാന്‍പൊട്ടി എന്നിവര്‍ അണിനിരന്ന പോപ്പി പ്രീമിയര്‍ലീഗ് ഫുട്ബോളിന്റെ ഫൈനലില്‍ ജിമ്പര്‍ലക്ക ഞെട്ടിക്കുളം ഒരു ഗോളിന് ഫ്രണ്ട്സ് പോത്തുകല്ലിനെ തോല്‍പ്പിച്ചു ചാമ്പ്യന്മാരായി. ക്രിക്കറ്റ് ലീഗില്‍ നോര്‍ത്തേണ്‍ പോപ്പി ഈസ്റ്റേണ്‍ പോപ്പിയെ തോല്‍പ്പിച്ച് ലീഗ് കിരീടം നേടി. ആവേശകരമായ വടംവലിയില്‍ വെളുമ്പിയമ്പാടത്തെ തോല്പിച്ച് ഉപ്പടയും ചാമ്പ്യന്മാരായി. വിജയികള്‍ക്ക് നിലമ്പൂര്‍ പ്രവാസി അസോസിയേഷന് ട്രഷറര്‍ ചന്ദ്രന്,ഭാരവാഹികളായ സന്തോഷ്കുമാര്‍,അലി അക്ബര്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.
ഇന്‍ഡോര്‍,ഔട്ട്ഡോര്‍ ഗെയിംസുകളില്‍ സ്ത്രീകളും കുട്ടികളുമടക്കം പങ്കെടുത്തു. നിലമ്പൂര്‍ ബിജു,ജൂലി,ലിഞ്ചു മെബിന്,നന്നൂസ്,ഷഫീക്ക് എന്നിവര്‍ ഗാനമേളക്ക് നേതൃത്വം നല്കി. കുട്ടികള്‍ക്കായുള്ള ചിത്രരചനാ മത്സരങ്ങള്‍ക്ക് നേതൃത്വം നല്കിയ പ്രമുഖ ചിത്രകാരി സീമ സുരേഷിന് ചടങ്ങില്‍ സ്നേഹാദരം നല്കി. ബ്ലോക്ക് പ്രിന്റിങ് രംഗത്തെ മികവിന് മാസ്റ്റര്‍ അഭിനന്ദ് നായര്‍ക്ക് മൊമെന്റോ നല്കി. അഭിനന്ദിന്റെ ‘ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്’ പരിപാടിക്ക് മാറ്റുകൂട്ടി. ചെയര്മാന് ബിജുമോന് ജേക്കപ്സണ് അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ കെടി ജുനൈസ് സ്വാഗതം പറഞ്ഞു. സുരേഷ് വെള്ളിമുറ്റം മുഖ്യാഥിയായിരുന്നു. നാസര്‍ എടപ്പറ്റ,വിനോദ് കുമാര്‍,ജമാല്‍,ഷഫീഖ്,മെബിന്,വിനോദ് തോമസ്,ഗഫൂര്‍,ഷിബു,രമ്യ,അനൂപ് സണ്ണി,ഷാജി,അനൂപ് ആന്റണി,നിസാം പുലത്ത്,മജീദ് പരുത്തിനിക്കാട്ടില്,അഷറഫ്,ദില്‍ഷാദ്,മുര്‍ഷാദ് നേതൃത്വം നല്കി.