
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദുബൈ: പൗരന്മാര്ക്കുള്ള വില്ലകളുടെ നിര്‍മാണം പൂര്‍ത്തിയായി. ഖവാനീജില്‍ മുഹമ്മദ് ബിന്‍ റാശിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്റ് പണികഴിപ്പിച്ച വില്ലകള്‍ പൗരന്മാര്ക്ക് വിതരണം ചെയ്ത് തുടങ്ങി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്. ദുബൈ നൗ ആപ്ലിക്കേഷനിലെ ഇമാറാത്തി പ്ലാറ്റ്ഫോമില്‍ ലഭ്യമായ ഡിജിറ്റല്‍ റിസര്‍വേഷന്‍ സംവിധാനം വഴിയാണ് വീടുകളുടെ കൈമാറ്റം കൈകാര്യം ചെയ്യുന്നതെന്ന് വകുപ്പ് അധികൃതര്‍ അറിയിച്ചു. 1050 വില്ലകളാണ് ഖവാനീജില്‍ അത്യാധുനിക സൗകര്യങ്ങളോടെ പണികഴിപ്പിച്ചിരിക്കുന്നത്. വീടുകള്‍ കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് സന്ദര്‍ശിക്കുകയും സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. കോംപ്ലക്സിലെ സൗകര്യങ്ങള്‍ സംബന്ധിച്ച് മുഹമ്മദ് ബിന്‍ റാശിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്റ് സിഇഒ ഉമര്‍ ഹമദ് അബ്ദുല്ല ഹമദ് ബൂ ശിഹാബ് ദുബൈ ഭരണാധികാരിക്ക് വിശദീകരിച്ചു.
പാര്‍പ്പിട മേഖലയില്‍ ഹരിതയിടങ്ങളും തുറന്ന സ്ഥലങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മാത്രമല്ല ഇവിടേക്ക് പ്രയാസരഹിതമായ യാത്രാസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആഗോള തലത്തിലെ മികച്ച രീതികള്‍ അവലംബിച്ചുള്ള സുസ്ഥിരമായ നിര്‍മാണ രീതിയിലാണ് വില്ലകള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. റോഡുകള്‍, നടപ്പാതകള്‍, സൈക്ലിങ് ട്രാക്കുകള്‍ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ പാര്‍ക്ക്, കളിസ്ഥലം, നഴ്സറി, വാണിജ്യസേവന കേന്ദ്രം എന്നീ സംവിധാനങ്ങളുമുണ്ട്.