
മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധപ്പെടേണ്ടത് ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗീകൃത സംഘടനകളെ മാത്രം
എസ്ഐസി,എസ്കെഎസ്എസ്എഫ് മബേല ഏരിയ കമ്മിറ്റി മജ്ലിസുന്നൂര് വാര്‍ഷികവും മതപ്രഭാഷണവും മബേല അല്‍ ബര്‍ക്ക ഓഡിറ്റോറിയത്തില്‍ എസ്ഐസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഷുക്കൂര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഹാജി മാടന്നൂര്‍ അധ്യക്ഷനായി. പ്രമുഖ പ്രഭാഷകന്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി. മസ്കത്ത് കെഎംസിസി സെക്രട്ടറി ഇബ്രാഹീം ഒറ്റപ്പാലം,മസ്ക്കത്ത് റെയ്ഞ്ച് പരീക്ഷ ബോര്‍ഡ് ചെയര്മാന് യൂസഫ് മുസ്ലിയാര് സീബ്,മബേല ഏരിയ കെഎംസിസി ട്രഷറര്‍ അനസുദ്ദീന് കുറ്റിയാടി,റാഷിദ് കൊടുവള്ളി പ്രസംഗിച്ചു.
എസ്കെഎസ്എസ്എഫ് നാഷണല്‍ സര്‍ഗലയത്തില്‍ കലാപ്രതിഭയായ ശിഹാബ് തങ്ങള്‍ മദ്രസാ വിദ്യാര്‍ഥി മുഹമ്മദ് സിഫ്സീറിനുള്ള സ്നേഹോപഹാരം ജലീല്‍ റഹ്മാനി സമ്മാനിച്ചു. അബ്ദുസ്സലാം കൊടുവള്ളി സ്വാഗതവും സക്കീര്‍ ഫൈസി തലപ്പുഴ നന്ദിയും പറഞ്ഞു. മജ്ലിസുന്നൂര് ആത്മീയ സംഗമത്തിന് മുസ്തഫ റഹ്മാനി,യൂസുഫ് ബാഖവി നേതൃത്വം നല്കി.