
ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഇന്ത്യ ഉത്സവിന് തുടക്കം;17000 കോടി രൂപയുടെ ഉല്പന്നങ്ങള്
ദുബൈ: പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ 704.56 കോടി രൂപ മിച്ചമുണ്ടെന്ന് റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ എന്‍ആര്‍ഐ ക്ഷേമനിധിയിലെ കണക്കുകള്‍ വ്യക്തമാക്കി ഗള്‍ഫ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അര്‍ഹമായവര്‍ക്ക് നല്‍കാനായി ഗണ്യമായ ബാലന്‍സ് ഈ ഫണ്ടിലുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ച് 31 വരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിന് 704.56 കോടി രൂപ, അതായത് ഏകദേശം 300 മില്യണ്‍ ദിര്‍ഹം, ബാലന്‍സ് ഉണ്ടെന്ന് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ഒരു ചോദ്യത്തിന് മന്ത്രാലയം നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മലയാളിയായ ആര്‍ടിഐ പ്രചാരകന് കെ ഗോവിന്ദന് നമ്പൂതിരി സമര്‍പ്പിച്ച വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന്, ജൂലൈ 14 ന് വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള എമിഗ്രേഷന്‍ പോളിസി ആന്‍ഡ് വെല്‍ഫെയര്‍ വിഭാഗമാണ് ഈ വിവരം വെളിപ്പെടുത്തിയത്. പല രാജ്യങ്ങളിലും പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള സാമ്പത്തിക സഹായം ഒരു അടിയന്തര ആശങ്കയായി നിലനില്‍ക്കുന്ന സമയത്താണ് ഈ വെളിപ്പെടുത്തലെന്ന് ഗോവിന്ദന് നമ്പൂതിരിയെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകള്‍ നല്കുന്ന കോണ്‍സുലാര്‍, പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ക്ക് സേവന ചാര്‍ജ് ഈടാക്കിയാണ് ഐസിഡബ്ലിയുഎഫ് ഫണ്ട് സ്വരൂപിക്കുന്നത്. അര്‍ഹതപ്പെട്ട കേസുകളില്‍ ദുരിത സമയങ്ങളിലും അടിയന്തര ഘട്ടങ്ങളിലും വിദേശ ഇന്ത്യന്‍ പൗരന്മാരെ സഹായിക്കാനാണ് ഈ ഫണ്ട്. 18 രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകളില്‍ നല്കുന്ന ഓരോ സേവനത്തിനും ഒരു സേവന ഫീസ് ഈടാക്കിക്കൊണ്ടാണ് ഈ പദ്ധതി ആരംഭിക്കുന്നത്. പിന്നീട് 2011 ല്‍ 43 രാജ്യങ്ങളിലേക്ക് ഇത് വ്യാപിപ്പിച്ചു. സംഘര്‍ഷ മേഖലകളില്‍ നിന്നും പ്രകൃതിദുരന്തങ്ങള്‍ ബാധിച്ച രാജ്യങ്ങളില്‍ നിന്നും മറ്റ് വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ അടിയന്തരമായി ഒഴിപ്പിക്കുന്നതിന് ഈ ഫണ്ട് ഉപയോഗിച്ചുവരുന്നു. 2020ല്‍ 137.25 കോടി രൂപയും 2021: 37.07 കോടി രൂപ, 2022: 69.20 കോടി രൂപ, 2023: 61.28 കോടി രൂപ,
2024ല്‍ 62.47 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്.
യുഎഇയില്‍ ഇതിലേക്കുള്ള ഫണ്ട് ശേഖരിക്കുന്നത് എംബസി, കോണ്‍സുലാര്‍ സേവനങ്ങള്‍ വഴിയാണ്. അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും പാസ്പോര്‍ട്ട് സേവനത്തിലൂടെയാണ്. ഔട്ട്സോഴ്സ് സേവന ദാതാക്കളായ BLS ഇന്റര്‍നാഷണല്‍, SGIVS ഗ്ലോബല്‍ സര്‍വീസസ് വഴി ചെയ്യുന്ന അറ്റസ്റ്റേഷന് സേവനം പോലുള്ള കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് യഥാക്രമം 8 ദിര്‍ഹം ഈടാക്കുന്നു. ഇന്ത്യന്‍ വിസയ്ക്ക് അപേക്ഷിക്കുന്ന വിദേശികളും OCI കാര്‍ഡ് അപേക്ഷകരും 11 ദിര്‍ഹം നല്‍കണം. യുഎഇയിലെ ഐസിഡബ്ല്യുഎഫിലെ ക്ലോസിംഗ് ബാലന്‍സിന് ലഭ്യമായ ഏറ്റവും പുതിയ കണക്ക് 2024 മാര്‍ച്ച് വരെ 42.71 കോടി രൂപയാണ്. 2024 ജൂലൈയില്‍ മന്ത്രാലയം ലോക്സഭയില്‍ വെളിപ്പെടുത്തിയ കണക്കുകള്‍ പ്രകാരമാണിത്. 2024 ല്‍ യുഎഇയില്‍ നിന്ന് മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി മാത്രം 19.19 ലക്ഷം രൂപ ചെലവഴിച്ചതായി മന്ത്രാലയം ലോക്സഭയില്‍ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യുഎഇയില്‍ ദുരിതത്തിലായ 18,000 ത്തിലധികം ഇന്ത്യന്‍ പ്രവാസികള്‍ ഐസിഡബ്ല്യുഎഫില് നിന്ന് പ്രയോജനം നേടിയിട്ടുണ്ടെന്ന് എംബസിയെ ഉദ്ധരിച്ച് ജിഎന്‍ വ്യക്തമാക്കി. യുഎഇയില്‍ മരിച്ച ഇന്ത്യന്‍ പൗരന്മാരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുപോകാനും കുടുങ്ങിപ്പോയ അല്ലെങ്കില്‍ ദുരിതത്തിലായ ഇന്ത്യന്‍ പൗരന്മാര്ക്കും ഈ ഫണ്ട് ഉപയോഗപ്പെടുത്താം. ദുരിതത്തിലായ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ദുബായിലെ PBSK (ടോള്‍ഫ്രീ ഹെല്പ്പ്ലൈന്: 80046342) വഴിയോ അംഗീകൃത സംഘടനകള്‍ മുഖനയോ ഈ സഹായത്തിന് അപേക്ഷിക്കാം.