
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
അബുദാബി: മാറുന്ന സവിശേഷതകള്‍ക്കനുസൃതമായി തന്റെ സര്‍ഗ ശേഷിയെ ഔചിത്യപൂര്‍വം വിന്യസിച്ച മഹാനടനായിരുന്നു ഭരത് മുരളിയെന്ന് നടനും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാര്‍ അഭിപ്രായപ്പെട്ടു. 13ാമത് ഭരത് മുരളി നാടകോത്സവ സമാപന സാംസ്കാരിക സമ്മേളനത്തില്‍ ഭരത് മുരളി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു പ്രേംകുമാര്‍. നാടകത്തില്‍ നിന്നാര്‍ജിച്ച കരുത്തിന്റെയും അനുഭവത്തിന്റെയും ബലത്തി ല്‍ സിനിമാ ലോകത്തേക്കു വന്ന ഭരത് മുരളി കൈകാര്യം ചെയ്ത ഏതു കഥാപാത്രം പരിശോധിച്ചാലും കഥാപാത്രത്തിന്റെ പരകായപ്രവേശമല്ല ഹൃദയവും മനസും അറിഞ്ഞ പരചിത്തപ്രവേശമായിരുന്നു അദ്ദേഹത്തിന്റേതെന്ന് മനസിലാക്കാന്‍ കഴിയും. താന്‍ ജീവിക്കുന്ന സമൂഹത്തോട് തികഞ്ഞ പ്രതിബദ്ധതയുള്ള,ഉറച്ച നിലപാടുള്ള ഒരു കലാകാരനായിരുന്നു ഭരത് മുരളി. കലാപരമായി എത്ര തന്നെ ഔന്നിത്യത്തിലെത്തിയാലും താന്‍ ചവിട്ടി നില്ക്കുന്ന മണ്ണിനോടുള്ള ആഭിമുഖ്യം അദ്ദേഹം എന്നും പുലര്‍ത്തിയിരുന്നു.
നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയായ അദ്ദേഹം ബഹുമുഖപ്രതിഭയായിരുന്നു. മലയാള ഭാഷയോടും സാഹിത്യത്തോടും കവിതയോടും വല്ലാത്തൊരു പ്രണയം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ‘അഭിനയത്തിന്റെ രസതന്ത്രം’ എന്ന പുസ്തകം അഭിനയവിദ്യാര്ഥികള് വായിച്ചിരിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എകെ ബീരാന്‍കുട്ടി അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി നൗഷാദ് യൂസഫ്,ഫിനാന്‍സ് കണ്‍വീനര്‍ അഡ്വ.അന്‍സാരി സൈനുദ്ദീന്‍,നാടക പ്രവര്‍ത്തകരായ ഡോ.രാജ വാര്യര്‍,കെഎ നന്ദജന്‍,ഇന്ത്യ സോഷ്യല്‍ സെന്റര്‍ വൈസ് പ്രസിഡന്റ് സുജിത്ത്,സാഹിത്യ വിഭാഗം സെക്രട്ടറി നാസര്‍ വിളഭാഗം,വേദ ആയുര്‍വേദിക് മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയരക്ടര്‍ റിജേഷ് എവര്സെഫ് ഫെയര്‍ ആന്റ് സേഫ്റ്റി മാനേജിങ് ഡയരക്ടര്‍ എംകെ സജീവ്,സെന്റര്‍ കലാവിഭാഗം സെക്രട്ടറി ഷഹീര്‍ ഹംസ,വനിതാവിഭാഗം ആക്ടിങ് കണ്‍വീനര്‍ രജിത വിനോദ്, ബാലവേദി പ്രസിഡന്റ് മനസ്വിനി വിനോദ് പങ്കെടുത്തു. പ്രേംകുമാറിനുള്ള സെന്ററിന്റെ സ്നേഹോപഹാരം പ്രസിഡന്റ് എകെ ബീരാന്‍കുട്ടി സമര്‍പിച്ചു.