
യമനില്‍ കുടുങ്ങിയ മലയാളി കുടുംബത്തിന് തുണയായി മസ്കത്ത് റൂവി കെഎംസിസി
ന്യൂഡല്‍ഹി: ഇസ്രാഈല്‍ ഗസ്സയില്‍ വംശഹത്യ തുടരുമ്പോള്‍ ബിജെപി നയിക്കുന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ മൗനം ലജ്ജാകരമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. ഫലസ്തീന് ജനതക്ക് നേരെ ഇസ്രാഈല്‍ കൂട്ടക്കൊല തുടരുകയാണ്. ഗസ്സയില്‍ രണ്ട് വര്‍ഷത്തിനിടെ 60,000 ലധികം ആളുകളെ കൊലപ്പെടുത്തി. ഗസ്സയില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക രംഗത്ത് വന്നിരിക്കുന്നത്. ഇസ്രാഈല്‍ രാഷ്ട്രം വംശഹത്യ തുടരുകയാണെന്നും കൂടാതെ ദശലക്ഷക്കണക്കിനാളുകളെ പട്ടിണിക്കിട്ട് ഭീഷണിപ്പെടുത്തുകയാണെന്നും പ്രിയങ്ക എക്സില്‍ കുറിച്ചു. ഇസ്രാഈല്‍ സേന ഫലസ്തീന് ജനതയുടെ മേല്‍ ഈ നാശം അഴിച്ചുവിടുമ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മൗനം തുടരുന്നത് ലജ്ജാകരമാണ്. നിശബ്ദതയിലൂടെയും നിഷ്ക്രിയത്വത്തിലൂടെയും ഈ കുറ്റകൃത്യങ്ങള്‍ക്ക് വഴിയൊരുക്കുന്നത് തന്നെ ഒരു കുറ്റകൃത്യമാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. ഗസ്സ നഗരത്തിലെ അല്‍ഷിഫ ആശുപത്രിക്ക് സമീപം ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് അല്‍ ജസീറ മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിനെ ‘രക്തരൂക്ഷിതമായ കൊലപാതകം’ എന്നാണ് പ്രിയങ്ക പരാമര്‍ശിച്ചത്. സത്യത്തിനുവേണ്ടി നിലകൊള്ളാന്‍ ധൈര്യപ്പെടുന്നവരുടെ അളക്കാനാവാത്ത ധൈര്യം ഇസ്രാഈല്‍ ഭരണകൂടത്തിന്റെ അക്രമവും വിദ്വേഷവും ഒരിക്കലും തകര്‍ക്കാന്‍ കഴിയില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ക്രൂരമായ കൊലപാതകം ഫലസ്തീന് മണ്ണില്‍ നടന്ന മറ്റൊരു ഹീനമായ കുറ്റകൃത്യമാണെന്നും പ്രിയങ്ക എക്സിലെ മറ്റൊരു പോസ്റ്റില്‍ എഴുതി.