
ഷൊര്‍ണൂര്‍-നിലമ്പൂര്‍ മെമു ട്രെയിന്‍: സമയം പരിഷ്കരിക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
ചെന്നൈ: ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതിയായ തകൈസാല്‍ തമിഴര്‍ പുരസ്ക്കാരം ഏറ്റുവാങ്ങി. ഇന്ന് ചെന്നൈയില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് അവാര്‍ഡ് സമ്മാനിച്ചത്. 10 ലക്ഷം രൂപയും സ്വര്‍ണ മെഡലും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. തമിഴ് ജനതയുടെ പുരോഗതിക്ക് സുപ്രധാന സംഭാവനകള്‍ നല്‍കിയവരെ ആദരിക്കുന്നതിനാണ് തമിഴ് നാട് സര്‍ക്കാര്‍ തകൈസാല്‍ തമിഴര്‍ പുരസ്ക്കാരം നല്‍കിവരുന്നത്. കെ.എം ഖാദര്‍ മൊയ്തീന് സാഹിബിന്റെ ത്യാഗോജ്ജ്വല രാഷ്ട്രീയ ജീവിതത്തിനും സമാധാന ദൗത്യങ്ങള്‍ക്കും ലഭിച്ച അംഗീകാരമാണിതെന്ന് എം.കെ സ്റ്റാലിന് പറഞ്ഞു.