
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
കൊച്ചി: ഗ്രന്ഥകാരനും ചിന്തകനുമായ പ്രൊഫ. എം.കെ. സാനു അന്തരിച്ചു. 98 വയസായിരുന്നു. എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരിന്നു അന്ത്യം. വ്യാഴാഴ്ച രാത്രി വീട്ടില്‍ വെച്ച് വീണ് ഇടുപ്പെല്ലിന് പരുക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് ആരോഗ്യനില വഷളാവുകയായിരുന്നു. 1928ല്‍ ഒക്ടോബര്‍ 27ന് ആലപ്പുഴ തുമ്പോളിയിലായിരുന്നു ജനനം. നാലു വര്‍ഷത്തോളം സ്കൂള്‍ അധ്യാപകനായിരുന്നു. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളില്‍ അധ്യാപനായി പ്രവര്‍ത്തിച്ചു. 1958ല്‍ അഞ്ചു ശാസ്ത്ര നായകന്മാര് എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ ‘കാറ്റും വെളിച്ചവും’ പുറത്തിറങ്ങി. 1983ല്‍ അധ്യാപനത്തിലും നിന്ന് വിരമിച്ചു. 1986ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. കോണ്‍ഗ്രസ് നേതാവ് എ.എല്‍ ജേക്കബിനെ പരാജയപ്പെടുത്തി 1987ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു. 1985-ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരം, 1992-ല്‍ വയലാര്‍ അവാര്‍ഡ്, 2002ല്‍ സമഗ്ര സംഭാവനക്ക് പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടി. സാംസ്കാരിക മേഖലയില്‍ നിറസാന്നിധ്യമായിരുന്ന സാനു മാഷ് സാഹിത്യരംഗത്തും നിരൂപണ മേഖലയിലും നിരവധി സംഭാവനകള്‍ അര്പിച്ചു. മികച്ച അധ്യാപകനായും അറിയപ്പെട്ടു.