
ഇരട്ട വിജയത്തിന്റെ നിറവില്‍ ഹാനിയ
ഫുജൈറ: വേള്‍ഡ് കെഎംസിസി ജനറല്‍ സെക്രട്ടറി ഡോ.പുത്തൂര്‍ റഹ്്മാന്‍ നാളെ ഫുജൈറയില്‍ സ്നേഹാദരം. കോഴിക്കോട് ജില്ലാ കെഎംസിസി കമ്മിറ്റി ഫുജൈറ കെഎംസിസി ഹാളില്‍ വൈകുന്നേരം 7.30ന് സംഘടിപ്പിക്കുന്ന പരിപാടി മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ പാറക്കല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്യും. ഫുജൈറ ഭരണാധികാരിയുടെ പ്രൈവറ്റ് അഫെയര്‍ ബ്യുറോ മാനേജറായ ഡോ.പുത്തൂര്‍ റഹ്്മാന്‍ യുഎഇ കെഎംസിസിയുടെ സ്ഥാപകകാല നേതാവും ദീര്‍ഘകാലമായി പ്രസിഡന്റ് പദവി അലങ്കരിക്കുകയും ചെയ്യുന്ന നിസ്വാര്‍ത്ഥ സേവകനാണ്. തീക്ഷ്ണമായ ജീവിത പരീക്ഷണങ്ങള്‍ അതിജീവിച്ച അദ്ദേഹം നിരവധി പേര്‍ക്ക് ഉപജീവന മാര്‍ഗം തുറന്നു കൊടുത്ത മഹാമനസ്കനാണ്. രാഷ്ട്രീയ മൂല്യങ്ങളെ മുറുകെ പിടിച്ച് യുഎഇയിലെ സര്‍വ മലയാളികളുടെയും സ്നേഹവും ആദരവും പിടിച്ചുപറ്റിയ പുത്തൂര്‍ റഹ്്മാന്‍ പ്രതിസന്ധികളെ പക്വതയോടെ തരണം ചെയ്യുന്ന മാതൃകാ നേതാവാണ്. അറബി ഭാഷ സമരത്തിന്റെ തീക്ഷ്ണ യൗവനകാലത്ത് പ്രവാസ ലോകത്തേക്ക് പറിച്ചുനട്ട പുത്തൂര്‍ റഹ്്മാന്റെ ജീവിതം പിന്നീടിതുവരെ അശരണരെയും അഗതികളെയും നെഞ്ചോടു ചേര്‍ത്തുപിടിക്കുന്നതിനു വേണ്ടി മാറ്റവച്ചതാണ്. കെഎംസിസി എന്ന നന്മ മരത്തിനു ചുറ്റും ഒട്ടനേകം ജീവിതങ്ങ ള്‍ പടര്‍ന്നു പന്തലിച്ചതില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. ഇമാറാത്തില്‍ കെഎംസിസി തലയുയര്‍ത്തി നില്ക്കുന്നതും നാട്ടിലെ നിരവധി സംരംഭങ്ങള്‍,സ്ഥാപനങ്ങള്‍,പദ്ധതികള്‍ എന്നിവ ചലനാത്മകമായി നിലകൊള്ളുന്നതിലും പുത്തൂര്‍ റഹ്മാന്റെ കരുത്തുറ്റ കരസ്പര്‍ശമുണ്ട്.
മഹാപ്രസ്ഥാനത്തെ ഇമാറാത്തില്‍ വളര്‍ത്തി വലുതാക്കിയതിന്റെ അംഗീകാരമാണ് ലോക കെഎംസിസിയുടെ മുഖ്യ കാര്യദര്‍ശി പദവി. ശാസ്ത്രീയമായ സംഘാടക മികവും ഭരണ വൈഭവവും ഉന്നത ബന്ധങ്ങളുമെല്ലാം പ്രസ്ഥാനത്തിനും സമൂഹത്തിനും സമുദായത്തിനും ഗുണപ്രദമാക്കാ ന് പുത്തൂര്‍ റഹ്മാന് സാധിക്കുമെന്ന മുസ്്ലിംലീഗ് നേതൃത്വത്തിന്റെ വിശ്വാസമാണ് അദ്ദേഹത്തെ ഈ സമുന്നത പദവിയിലെത്തിച്ചത്. പ്രവാസ ലോകം പുത്തൂര്‍ റഹ്മാന് നല്കുന്ന സമുചിതമായ ആദരമായി കോഴിക്കോട് ജില്ലാ കെഎംസിസിയുടെ സ്നേഹാദരം പരിപാടി വന്‍വിജയമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകര്‍.