
സംയമനം പാലിക്കണം: യുഎഇ
ഫുജൈറ: ഡിജിറ്റല്‍ മീഡിയ രംഗത്ത് ഗള്‍ഫ് ചന്ദ്രിക പ്രയാണം ആരംഭിച്ചിട്ട് പത്താം മാസത്തിലേക്ക് പ്രവേശിക്കുകയാണ്. മാര്‍ച്ച് 10 മുതല്‍ തുടങ്ങുന്ന പ്രചാരണ കാമ്പയിന് വിജയിപ്പിക്കുവാന്‍ എല്ലാ കെഎംസിസി ഘടകങ്ങളും രംഗത്തിറങ്ങണമെന്ന് യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ്മാന് അഭ്യര്‍ത്ഥിച്ചു. ചെറുതും വലുതുമായ സമ്പൂര്‍ണ ഗള്‍ഫ് വിശേഷങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്തകളുടെ എല്ലാ തലങ്ങളും അനുവാചകരിലേക്ക് എത്തിക്കുന്ന മറ്റൊരു മലയാളം ഓണ്‍ലൈന്‍ മീഡിയ നമ്മുടെ മുഖപത്രമല്ലാതെ ഗള്‍ഫ് പരിസരത്തില്ല. ഇതിന്റെ വളര്‍ച്ചക്കും ഉയര്‍ച്ചക്കും നമ്മുടെ സംഘടനാശേഷി കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.
ഇ പത്രവും മറ്റു സോഷ്യല്‍ മീഡിയ പേജുകളും ഉള്‍പ്പെടുന്ന സമ്പൂര്‍ണ ഗള്‍ഫ് ചന്ദ്രിക ആപ്പ് നമുക്കുണ്ട്. ആപ്പിന് കൂടുതല്‍ പ്രചാരം നല്‍കേണ്ടതുണ്ട്. കെഎംസിസി സംസ്ഥാന,ജില്ലാ,മണ്ഡലം നേതൃത്വങ്ങള്‍ ഇതിന് പദ്ധതികള്‍ ആവിഷ്കരിക്കണം. ഓരോ മണ്ഡലത്തിലെയും സംഘടനാ അംഗങ്ങളെയും ഗള്‍ഫ് ചന്ദ്രിക ആപ്പ് സബ്സ്ക്രൈബ് ചെയ്യിക്കേണ്ടതുണ്ട്. സംസ്ഥാനം,ജില്ലാ,
മണ്ഡലം എന്നീ രൂപത്തില്‍ സബ്സ്ക്രൈബ് കോളം ആപ്പില്‍ ക്രമീകരിച്ചിട്ടുണ്ട്. ഓരോ ഇടങ്ങളിലെയും സബ്സ്ക്രൈബേഴ്സ് ലിസ്റ്റ് പ്രത്യേകമായി ആപ്പില്‍ കാണാവുന്നതാണ്. മാര്‍ച്ച് 10 മുതല്‍ പ്രചാരണ കാമ്പയിന് ആരംഭിക്കുകയാണ്.
ഇതിനായി പഞ്ചായത്ത്,മണ്ഡലം,ജില്ലാ തല കോര്‍ഡിനേറ്റര്‍മാരെ ഓരോ ഘടകങ്ങളും നിശ്ചയിക്കണം. കോര്ഡിനേറ്റര്മാരിലൂടെയാണ് ഗള്‍ഫ് ചന്ദ്രികയുടെ വാര്‍ത്തകള്‍ ഉള്‍പ്പെടെ പ്രചാരണവും മറ്റു കാര്യങ്ങളും നടക്കേണ്ടതാണ്. എല്ലാവരും ശ്രദ്ധയും കരുതലും നല്കി പ്രചാരണ കാമ്പയിന് ഉയരങ്ങളില്‍ എത്തിക്കാന്‍ സഹകരിക്കണമെന്ന് ഡോ.പുത്തൂര്‍ റഹ്മാന്ആവശ്യപ്പെട്ടു.