
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അബുദാബി: സാമ്പത്തിക ബാധ്യതമൂലം പാപ്പരായവരെ രക്ഷപ്പെടുത്തുന്നതിനായി 34 ദശലക്ഷം ദിര്‍ഹം നല്കി സഹായിച്ചതായി അബുദാബി ജുഡീഷ്യറി അറിയിച്ചു. സിവില്‍,വാണിജ്യ,വാടക കേസുകളില്‍ പാപ്പരായവര്‍ക്കും തിരുത്തല്‍,പുനരധിവാസ കേന്ദ്രങ്ങളിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന തടവുകാര്‍ക്കുമാണ് ഇത്രയും തുക നല്‍കിയത്. സമൂഹത്തിന്റെ സ്ഥിരത ഏകീകരിക്കുന്നതിന് സംഭാവന ചെയ്യുന്ന സംയോജിത ഐക്യദാര്‍ഢ്യ പദ്ധതികളുമായും നിരവധി ഉദാരമതികളുമായും സ്ഥാപനങ്ങളുമായും സഹകരിച്ച് സാമൂഹിക ഉത്തരവാദിത്ത സംരംഭങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇത് സാധ്യമാക്കിയതെന്ന് അബുദാബി ജുഡീഷ്യല്‍ വിഭാഗം വ്യക്തമാക്കി. സിവില്‍,വാണിജ്യ കേസുകളില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് തുക നല്കല്,വാടക കുടിശ്ശിക അടയ്ക്കല്‍,തിരുത്തല്‍,പുനരധിവാസ കേന്ദ്രങ്ങളിലെ പാപ്പരായ നിരവധി തടവുകാര്‍ക്ക് നല്‍കാനുള്ള പണം നല്കല് എന്നിവയാണ് പ്രധാനമായും സഹായത്തില്‍ ഉള്‍പ്പെടുന്നതെന്ന് ജുഡീഷ്യല്‍ വകുപ്പ് വിശദീകരിച്ചു. ശിക്ഷ അനുഭവിച്ചശേഷം സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്ക് യാത്രാ ടിക്കറ്റുകള്‍ നല്കുന്നതിനു പുറമേ,മോചന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും യാത്രാ ടിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ കാഴ്ചപ്പാടും വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനും അബുദാബി ജുഡീഷ്യല്‍ വകുപ്പ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ സുസ്ഥിര നീതി കൈവരിക്കുകയെന്ന നിര്‍ദേശങ്ങള്‍ക്കും അനുസൃതവുമായാണ് ഇത് നടപ്പാക്കിയതെന്ന് അബുദാബി ജുഡീഷ്യല്‍ വകുപ്പ് അണ്ടര്‍ സെക്രട്ടറി യൂസുഫ് സഈദ് അല്‍ അബ്രി വ്യക്തമാക്കി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരുടെ ബാധ്യത ലഘൂകരിക്കുക,സാമ്പത്തിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുക,അവരുടെ കുടുംബവും സാമൂഹിക അസ്തിത്വവും സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇവരുടെ ബാധ്യത തീര്‍ത്തത്. ഇതിനായി രാജ്യത്തെ നിരവധി വ്യക്തികളും ജീവകാരുണ്യ സ്ഥാപനങ്ങളും നല്കുന്ന സഹായം വിലമതിക്കാനാവാത്തതാണെന്നും അല്‍ അബ്രി പറഞ്ഞു.