
ഷാര്‍ജയില്‍ ഓട്ടോ വെയര്‍ഹൗസുകളില്‍ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുന്നു
ദോഹ: ഇസ്രാഈല്‍ ഖത്തറിന് നേരെ നടത്തിയ ആക്രമണത്തില്‍ ആഗോള തലത്തില്‍ എതിര്‍പ്പ്. വിവിധ രാജ്യങ്ങള്‍ അപലപിച്ചു. ഹമാസിന്റെ
മുതിര്‍ന്ന നേതാവ് ഖലീല്‍ അല്‍ഹയ്യയുടെ മകന് ഉള്‍പ്പെടെ തങ്ങളുടെ അഞ്ച് അംഗങ്ങള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹമാസ് പറയുന്നു. ഖത്തറിന്റെ സുരക്ഷാ സേനയിലെ ഒരു അംഗവും കൊല്ലപ്പെട്ടു. യുഎസില്‍ നിന്ന് ആക്രമണത്തെക്കുറിച്ച് ഒരു മുന്നറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ഖത്തര്‍ പറയുന്നു. ഫ്രാന്‍സ്, യുകെ, അറബ് രാജ്യങ്ങളും ആക്രമണത്തിനെതിരെ രംഗത്ത് വന്നു. അതേസമയം ബെഞ്ചമിന്‍ നെതന്യാഹു ആക്രമണത്തെ ന്യായീകരിച്ചു. ഖത്തറിനെതിരെയുള്ള ആക്രമണത്തെ ഇന്ത്യയും എതിര്‍പ്പ് പ്രകടിപ്പിച്ചു. ഖത്തര്‍ ആക്രമണത്തില്‍ തനിക്ക് ആഹ്ലാദമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രതികരിച്ചു.