
അബുദാബി മലപ്പുറം ജില്ലാ കെഎംസിസി’മൈ ചന്ദ്രിക’ പ്രചാരണ സംഗമം പ്രൗഡമായി
ദോഹ : മുസ്ലിംലീഗ് നേതാക്കളും തിരുവമ്പാടി നിയോജക മണ്ഡലം ജനപ്രതിനിധികളുമായിരുന്ന എവി അബ്ദുറഹ്മാന് ഹാജി,സി.മോയിന്‍കുട്ടി എന്നിവരെ ഖത്തര്‍ കെഎംസിസി തിരുവമ്പാടി മണ്ഡലം കമ്മറ്റി അനുസ്മരിച്ചു. തുമാമ ഓഫീസില്‍ നടന്ന സംഗമം സംസ്ഥാന സെക്രട്ടറി അലി മൊറയൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കെഎംസിസി പ്രസിഡന്റ് ഇഎ നാസര്‍ അധ്യക്ഷനായി. കോഴിക്കോട് ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് എസ്പി കുഞ്ഞമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. വിനയവും കുലീനതയും മുഖമുദ്രയാക്കിയ എവി അബ്ദുറഹ്മാന് ഹാജി രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അനുകരണീയ മാതൃകയാണെന്നും അനുയായികള്‍ക്കു വേണ്ടി ചങ്കൂറ്റത്തോടെ പോരാടിയ നേതാവായിരുന്നു സി.മോയിന്കുട്ടിയെന്നും അദ്ദേഹം അനുസ്മരിച്ചു. സന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തിയ മണ്ഡലം മുസ്ലീംലീഗ് വൈസ് പ്രസിഡന്റ് യൂനുസ് പുത്തലത്തിന് സ്വീകരണം നല്കി. ഇഎ നാസര്‍ ഉപഹാരം നല്കി. ജില്ലാ പ്രസിഡന്റ് ടിടി കുഞ്ഞമ്മദ്,വൈസ് പ്രസിഡന്റ് പിസി ഷരീഫ്,സെക്രട്ടറി ഷബീര്‍ കുറ്റിയാടി പ്രസംഗിച്ചു. പിസി അലിക്കുഞ്ഞി ഫൈസി ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി ടിപി അബ്ബാസ് സ്വാഗതവും വൈസ് പ്രസിഡന്റ് കെടി യാസര്‍ അഹമ്മദ് നന്ദിയും പറഞ്ഞു.
ജില്ലാ ഭാരവാഹികളായ കെകെ. ബഷീര്‍,നബീല്‍ നന്തി,നവാസ് കോട്ടക്കല്‍,മുജീബ് ദേവര്‍കോവില്‍ പങ്കെടുത്തു.