‘ഏഞ്ചല്‍സ് ഓഫ് പാരഡൈസ്’: രുചിയും ബന്ധങ്ങളും സംഗമിക്കുന്ന മഹോത്സവം അബുദാബിയില്‍

ദുബൈ: സംരംഭകത്വത്തിന്റെയും കമ്മ്യൂണിറ്റി സഹകരണത്തിന്റെയും ഒരു പുതിയ യുഗം വിളംബരം ചെയ്ത് RAG ഹോള്‍ഡിങ്സ് വിപുലമായ ബിസിനസ് സെന്റര്‍ തുറന്നു. മേഖലയിലെ ബിസിനസ്സ് രംഗത്തെ ഒരു സുപ്രധാന ചുവടുവെപ്പാണിത്. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളില്‍ ഒന്ന് എന്ന സവിശേഷതയുമായാണ് RAG ഹോള്‍ഡിംഗ്സ്, RAG ടവര്‍ അനാച്ഛാദനം ചെയ്തത്. ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കീഴിലെ ഹംദാന്‍ ഇന്നൊവേഷന് ഇന്‍കുബേറ്റര്‍ വഴി ഔദ്യോഗിക അംഗീകാരമുള്ള സ്ഥാപനമാണ് RAG ഹോള്‍ഡിംഗ്സ്. ദുബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന RAG ബിസിനസ് കോണ്‍ക്ലേവിലാണ് ഈ നേട്ടം കൈവരിച്ചത്. ഇന്ത്യന്‍ പാര്‍ലമെന്റ് അംഗവും എഴുത്തുകാരനും, ഐക്യരാഷ്ട്രസഭയുടെ മുന്‍ അണ്ടര്‍ സെക്രട്ടറി ജനറലുമായ ഡോ. ശശി തരൂര്‍ ആയിരുന്നു പരിപാടിയിലെ മുഖ്യാതിഥി. കമ്മ്യൂണിറ്റി അധിഷ്ഠിത വളര്‍ച്ചയുടെ പ്രാധാന്യം ശശി തരൂര്‍ ചൂണ്ടിക്കാട്ടി. നവീകരണത്തിലൂടെയും സഹകരണത്തിലൂടെയും സംരംഭകരെ ശാക്തീകരിക്കാനുള്ള കമ്പനിയുടെ ദൗത്യത്തെക്കുറിച്ച് കമ്പനി സിഇഒ റസ്സല്‍ അഹമ്മദ് സംസാരിച്ചു. RAG ടവര്‍ ഒരു ബിസിനസ് സെന്റര്‍ എന്നതിലുപരി യുഎഇയിലും അനുബന്ധ ഇടങ്ങളിലും ബിസിനസ്സിന്റെ ഭാവി രൂപപ്പെടുത്താന്‍ ശ്രമിക്കുന്ന സംരംഭകരെ പിന്തുണയ്ക്കുന്നതിനായി നിര്‍മ്മിച്ച ഇടമാണെന്നെന്നും ഇത് സ്വപ്നങ്ങളെയും, ക്രിയാത്മകതയെയും കൂട്ടായ പുരോഗതിയെയുമാണ് പ്രതിനിധീകരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോളതലത്തില്‍ 3,500ല്‍ അധികം ഉപഭോക്താക്കള്‍ക്ക് സേവനം നല്കുന്ന RAG, ദുബൈയിലെ തന്ത്രപ്രധാന മേഖലകളിലായി 350,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പ്രീമിയം ബിസിനസ് വര്‍ക്ക്സ്പെയ്സുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിലവിലുള്ള സംരംഭങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണയാണ് RAG നല്കി വരുന്നത്. ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് ഹലാല്‍ ഉല്‍പ്പന്നങ്ങള്‍, പ്രാര്‍ത്ഥന സൗഹൃദ ഇടങ്ങള്‍, ഹലാല്‍ യാത്ര എന്നിവ കണ്ടെത്താന്‍ സഹായിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഹലാല്‍ ജേര്‍ണി ആപ്പിലുള്ള RAGന്റെ എയ്ഞ്ചല്‍ നിക്ഷേപ പ്രഖ്യാപനവും RAG ഐഡിയ എച്ച്ക്യു സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് പ്രഖ്യാപനവും പരിപാടിയുടെ പ്രധാന ആകര്‍ഷകങ്ങളായിരുന്നു. ആര്‍എജി ഉപഭോക്താക്കള്‍ക്കായുള്ള മീറ്റ് ദി ലെജന്‍ഡ്സ് പ്രോഗ്രാമിന്റെ ഭാഗമായി ദുബൈയില്‍ ഔദ്യോഗികമായി RCB ഫാന്‍ ക്ലബ് ആസ്ഥാനം പ്രശസ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക് ഉദ്ഘാടനം ചെയ്തത് സായാഹ്നത്തിന് തിളക്കം കൂട്ടി. പരിപാടിയുടെ ഭാഗമായി 2024ലും 2025ലും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ലജന്റ് വിരാട് കോഹ്ലിയുമായി സംവദിക്കാന്‍ RAG അവസരം ഒരുക്കിയിരുന്നു.