
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
ദുബൈ: ഞായറാഴ്ച അല്‍ഐനില്‍ കനത്ത മഴ പെയ്തതിന് പിന്നാലെ ഷാര്‍ജയിലും ഫുജൈറയിലും ഇന്ന് രാവിലെ മഴ പെയ്തു. കൂടാതെ ദുബൈയിലും അല്‍ഐനിലും ഇന്ന് കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നതായി യുഎഇ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. യുഎഇയുടെ പല ഭാഗങ്ങളിലും ഇടയ്ക്കിടെ മഴ പെയ്യുന്നതിനാല്‍ കടുത്ത വേനല്‍ച്ചൂടിന് അല്പം ആശ്വാസം പകരുന്നുണ്ട്. ഇന്ന് തിങ്കളാഴ്ച രാവിലെയാണ് ഷാര്‍ജയിലെ ഖോര്‍ ഫക്കാനിലും ഫുജൈറയിലും പുലര്‍ച്ചെ മഴ പെയ്തതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി സ്ഥിരീകരിച്ചു. ഷാര്‍ജയുടെ ഉള്‍പ്രദേശങ്ങളിലും മഴ ലഭിച്ചു. അല്‍ ഐനിലും മറ്റ് കിഴക്കന്‍ പ്രദേശങ്ങളിലും കൂടുതല്‍ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. അല്‍ഐനില്‍ ഇന്നലെ കനത്ത മഴയാണ് ലഭിച്ചത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാജ്യത്തുടനീളം മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് ഞായറാഴ്ച അറിയിച്ചിരുന്നു. ഉപരിതല ന്യൂനമര്‍ദ്ദ സംവിധാനത്തിന്റെ വികാസവും ഈര്‍പ്പമുള്ള തെക്കുകിഴക്കന്‍ കാറ്റും, വടക്ക് പടിഞ്ഞാറ് നിന്ന് ഒരു ന്യൂനമര്‍ദ്ദ സംവിധാനത്തിന്റെ വികാസവും കാലാവസ്ഥാ മാറ്റത്തിന് കാരണമാവും. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ശക്തമായ കാറ്റ് പെട്ടെന്ന് പൊടി നിറഞ്ഞ കാലാവസ്ഥയ്ക്കും മണല്‍ക്കാറ്റിനും കാരണമാകുമെന്നും ഇത് ദൃശ്യപരത കുറയ്ക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളില്‍ പകല്‍ സമയത്ത് ഭാഗികമായി മേഘാവൃതവും ചിലപ്പോള്‍ മൂടല്‍മഞ്ഞും ആയിരിക്കും. കിഴക്കോട്ടും തെക്കോട്ടും മേഘങ്ങള്‍ രൂപപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും ഇത് മഴയുമായി ബന്ധപ്പെട്ടിരിക്കാമെന്നും പറയുന്നു. തീരദേശങ്ങളിലും ഉള്‍നാടുകളിലും തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഈര്‍പ്പമുള്ളതായിരിക്കും. പകല്‍ സമയത്ത് നേരിയതോ മിതമായതോ ആയ തെക്കുകിഴക്ക് മുതല്‍ വടക്കുകിഴക്ക് വരെയുള്ള കാറ്റ് ചില സമയങ്ങളില്‍ ശക്തി പ്രാപിക്കും. ഇത് മണിക്കൂറില്‍ 10മുതല്‍25 കിലോമീറ്റര്‍ വേഗതയിലായിരിക്കും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലായാല്‍ പൊടിക്കാറ്റിന് കാരണമാകും.