
അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി
ചെന്നൈ: ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന് നിര്‍മ്മിച്ച ഇന്ത്യന്‍ തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൂലി നാളെ തിയേറ്ററുകളിലെത്തും. തെന്നിന്ത്യന്‍-ബോളിവുഡ് താരങ്ങളും മലയാള താരങ്ങളും ഒന്നിക്കുന്ന ചിത്രമാണ് കൂലി.
രജനീകാന്ത്, ആമിര്ഖാന്, നാഗാര്‍ജുന, സൗബിന് ഷാഹിര്‍, ഉപേന്ദ്ര, ശ്രുതി ഹാസന്, സത്യരാജ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. രചിത റാം, റേബ മോണിക്ക ജോണ്‍, ജൂനിയര്‍ എംജിആര്‍, കണ്ണ രവി, മോനിഷ ബ്ലെസി, കാലി വെങ്കട്ട്, ചാര്‍ളി എന്നിവര്‍ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു തീരദേശ തുറമുഖ പട്ടണത്തിലെ കൂലിക്കാരെ ചൂഷണം ചെയ്യുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന ഒരു അഴിമതി സംഘത്തിനെതിരെ ഒരു നിഗൂഢ മനുഷ്യന് നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് കൂലി. രജനീകാന്ത് നായകനാകുന്ന 171-ാമത്തെ ചിത്രമാണിത്. ഹൈദരാബാദ്, വിശാഖപട്ടണം, ജയ്പൂര്‍, ബാങ്കോക്ക് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. അനിരുദ്ധ് രവിചന്ദര്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും എഡിറ്റിംഗ് ഫിലോമിന്‍ രാജ് നിര്‍വഹിച്ചിരിക്കുന്നു. കൂലി 2025 ആഗസ്ത് 14 ന് ലോകമെമ്പാടും റിലീസ് ചെയ്യും.