
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
റാസല്‍ ഖൈമ: റാക് കെഎംസിസി മലപ്പുറം ജില്ലാ വനിതാ വിങ് സംഘടിപ്പിച്ച ‘പെണ്‍വഴി’ വനിതാ സംഗമം സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. സംഗമം കെഎംസിസി സംസ്ഥാന പ്രസിഡന്റ് റസാഖ് ചെനക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ കെഎംസിസി പ്രസിഡന്റ് നസീമ കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. വനിതാലീഗ് സംസ്ഥാന സെക്രട്ടറി മീര റാണി മുഖ്യാതിഥിയായി. കെഎംസിസി സംസ്ഥാന സെക്രട്ടറി റാഷിദ് തങ്ങള്‍,പികെ കരീം,വനിതാ വിങ് സംസ്ഥാന ജനറല്‍ സെക്രട്ടറി സൗദ അയ്യൂബ്,സെക്രട്ടറി ഫായിസ സിദ്ദീഖ്,സംസ്ഥാന സെക്രട്ടറി സിദ്ദീഖ് തലക്കടത്തൂര്‍,യു.മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.
വിവിധ ജില്ലാ പ്രതിനിധികളായ നൗഷര്‍ താജ് സൗത്ത് സോ ണ്,ഷകീല ഹാരിഫ് കാസര്‍കോട്,ഹസ്മിന ഷെറിന് മലപ്പുറം,ഹഫ്സ ഹാരിസ് പാലക്കാട്,ഷഹന നിഷാദ് തൃശൂര്‍,തസ്നി ആബിദ് കണ്ണൂര്‍ എന്നിവര്‍ പദ്ധതികള്‍ വിശദീകരിച്ചു. കെഎംസിസി ഭാരവാഹികളായ താജുദ്ദീന് മര്‍ഹബ,അയ്യൂബ് കോയക്കാന്‍,ഹനീഫ് പാനൂര്‍,റഹീം ജുല്‍ഫര്‍,അസീസ് കൂടല്ലൂര്‍, വെട്ടം കരീം,ശംസാദ റഹീം,സഫിയ സലാം,റഫാന് മൂസ,പി എസ്കെ കുഞ്ഞാലിക്കുട്ടി,മുസ്തഫ പോട്ടൂര്‍,ഷാഫി പറമ്പൂര് പങ്കെടുത്തു.
സലീന മുഹമ്മദ്,ഫര്‍ഹാന മൂസ,ഷമീറ ഇന്‍ഷാഫ് അലി,ഷാകിറ ബഷീര്‍ നേതൃത്വം നല്കി. ജില്ലാ വനിത സെക്രട്ടറി റസാന മുസ്തഫ സ്വാഗതവും ട്രഷറര്‍ സനിയ്യ ജാഫര്‍ നന്ദിയും പറഞ്ഞു.