
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദുബൈ മതകാര്യ വകുപ്പിന്റെ അനുമതിയോടെ ഫെബ്രുവരി 16ന് വൈകീട്ട് അഹ്ലന് റമദാന് സംഘടിപ്പിക്കുന്നു. അല്ത്തവാറിലെ അല്‍റാഷിദ് സെന്റര്‍ സമുച്ചയത്തിലാണ് പരിപാടി. ഇന്റര്‍നാഷണല്‍ സകാത്ത് ഓര്‍ഗനൈസഷന്‍ ഫത്വാ ബോര്‍ഡ് മെമ്പറും കുവൈറ്റ് ഔഖാഫ് മിനിസ്ട്രിയിലെ ജാലിയാത് അഫയേഴ്സ് ബോര്‍ഡ് മെമ്പര്‍ യുവ പണ്ഡിതനും പ്രഭാഷകനുമായ പിഎന്‍ അബ്ദുള്‍റഹിമാന്‍ അബ്ദുല്ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തും.
സക്കാത്തിനെക്കുറിച്ചും പുതിയ സാമ്പത്തിക ക്രയവിക്രയങ്ങളിലെ മാനദണ്ഡങ്ങളെയും ആസ്പദമാക്കി വിഷയം അവതരിപ്പിക്കും. കുവൈത്ത് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് അബ്ദുറഹിമാന് ഉന്നത പഠനം പൂര്‍ത്തിയാക്കിയത്. സമാപന സെഷനില്‍ ഷാര്‍ജ മസ്ജിദുല്‍ അസീസ് ഖത്തീബും പണ്ഡിതനുമായ ഹുസൈന് സലഫി പ്രഭാഷണം നടത്തും.
പരിപാടിയുടെ നടത്തിപ്പിന് വിപുലമായ അബ്ദുല്‍ സലാം ആലപ്പുഴ ചെയര്‍മാനും അനീസ് കണ്‍വീനറുമായ സ്വാഗതസംഘം രൂപികരിച്ചു. ഷമീം ഇസ്മായില്‍, ഷാനവാസ് പാലത്ത്, സലിം ഗുരുവായൂര്‍, അന്‍വര്‍ കണ്ണൂര്‍, ഹബീബ് കാരാടന്‍ എന്നിവരെ വിവിധ വകുപ്പുകളുടെ കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം സൗകര്യം അല്‍റാഷിദ് സെന്ററില്‍ ഏര്‍പ്പെടുത്തിയുണ്ട്. പാര്‍ക്കിംഗ് സൗകര്യവും ലഭ്യമാണ്. വിവരങ്ങള്‍ക്ക് വിളിക്കുക: +971 50 674 3755, 0526639362.